ഈ വര്‍ഷം കേരളം സമ്പൂര്‍ണ്ണ പാലിയേറ്റീവ് കെയര്‍ സംസ്ഥാനമായി മാറുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. എറണാകുളം ജനറൽ ആശുപത്രിയില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.സംസ്ഥാനത്തെ എല്ലാ കിടപ്പുരോഗികൾക്കും കൃത്യമായ ഇടവേളകളിൽ സാന്ത്വന പരിചരണം സർക്കാർ ഉറപ്പാക്കുമെന്നും വീണാ ജോർജ് പറഞ്ഞു.
ഒരേ സമയം ഒമ്പത് പ്രസവങ്ങള്‍ എടുക്കാന്‍ സൗകര്യമുള്ള ലേബർ റൂം കോംപ്ലക്സ്, 15 കിടക്കകളോടെ പുതിയ മെഡിക്കൽ ഐസിയു, ആധുനിക സൗകര്യങ്ങളോടെയുള്ള ഒപി കൗണ്ടർ & വെയ്‌റ്റിംഗ് ഏരിയ, ക്രോണിക് അൾസർ രോഗികളെ നൂറു ദിവസത്തെ കർമ്മ പദ്ധതിയിലൂടെ സുഖപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന അനുഗാമി ടു ഹീൽ പദ്ധതി, കുട്ടികള്‍ക്കായി പൂമ്പാറ്റ പാര്‍ക്ക് തുടങ്ങി എറണാകുളം ജനറലാശുപത്രിയില്‍ 9 പദ്ധതികളാണ് മന്ത്രി വീണാജോര്‍ജ്ജ് നാടിന് സമര്‍പ്പിച്ചത്. ഈ വര്‍ഷം കേരളം സമ്പൂര്‍ണ്ണ പാലിയേറ്റീവ് കെയര്‍ സംസ്ഥാനമാകുമെന്ന് മന്ത്രി പറഞ്ഞു.
ടി.ജെ വിനോദ് എംഎൽഎ അധ്യക്ഷനായിരുന്ന ചടങ്ങിൽ മേയർ അഡ്വ. എം അനിൽകുമാർ, ജില്ലാ കളക്ടർ എൻഎസ്കെ ഉമേഷ്, മുൻ എംഎൽഎ ലൂഡി ലൂയിസ് എന്നിവർ മുഖ്യാതിഥികളായിരുന്നു. 94 ലക്ഷം രൂപ കാസ്പ് ഫണ്ട് ഉപയോഗിച്ചാണ് ലേബർ റൂം കോംപ്ലക്സ് നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്. ഹെല്പ് ഡെസ്ക്, ഡോക്ടേർസ് റൂം, പ്രൊസീജർ ഏരിയ, വെയ്റ്റിംഗ് റൂം, നഴ്സിംഗ് ബേ,തുടങ്ങി വിവിധ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
Also Read; സെക്യുലർ, സോഷ്യലിസ്റ്റ് എന്നീ വാക്കുകൾ ഭരണഘടനാ ആമുഖത്തിൽ നിന്നൊഴിവാക്കി കേന്ദ്ര സർക്കാർ
ക്രോണിക് അൾസർ രോഗികളെ നൂറു ദിവസത്തെ കർമ്മ പദ്ധതിയിലൂടെ സുഖപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് അനുഗാമി ടു ഹീൽ പദ്ധതി നടപ്പിലാക്കുന്നത്. ചികിത്സയോടൊപ്പം കുട്ടികളുടെ മാനസിക ഉല്ലാസവും കൂടി കണക്കിലെടുത്ത് പൂമ്പാറ്റ എന്ന പേരില്‍ പുതിയ പാര്‍ക്കും ജനറലാശുപത്രിയില്‍ തുറന്നിട്ടുണ്ട്. കൊച്ചിൻ ഷിപ്പ്യാർഡിൻറെ സിഎസ്ആർ ഫണ്ടില്‍ നിന്നും 15 ലക്ഷം രൂപ ചെലവഴിച്ചാണ് പാര്‍ക്ക് നിര്‍മ്മിച്ചത്.
1.21 കോടി രൂപ ഹെൽത്ത് മിഷൻ ഫണ്ട് ഉപയോഗിച്ചാണ് ബേൺസ് യൂണിറ്റ് പദ്ധതി പൂർത്തിയാക്കിയിരിക്കുന്നത്. എംപി, എംഎൽഎ ഫണ്ടുകളും, വിവിധ പദ്ധതികള്‍ക്കായി വിനിയോഗിച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here