ഉന്നത വിദ്യാഭ്യാസ മേഖലയിൽ കേരളം ദേശീയ ശരാശരിയേക്കാളും മികച്ചത്. ഓൾ കേരള ഹയർ എഡ്യൂക്കേഷൻ സർവേ 2021-22 പ്രകാരം ആകെ പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ എണ്ണം, ലിംഗസമത്വം എന്നീ മാനദണ്ഡങ്ങളിൽ ദേശീയ ശരാശരിയേക്കാൾ മികച്ചതാണ് കേരളം. സംസ്ഥാനത്തെ സ്കൂളുകളിലും സർവകലാശാലകളിലും 60 ശതമാനം എൻറോൾമെൻറ് സ്ത്രീകൾക്കാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
ഓൾ ഇന്ത്യ സർവേ ഓൺ ഹയർ എജ്യുക്കേഷൻ 2021-22 ൻ്റെ കണ്ടെത്തലുകൾ അനുസരിച്ച് ദേശീയ തലത്തിൽ മൊത്തം എൻറോൾമെൻ്റിൻ്റെ 47.8% പെൺകുട്ടികളായിരുന്നു. ഒരു നിർദ്ദിഷ്‌ട പ്രായത്തിലുള്ളവർക്കിടയിലെ ഉന്നതവിദ്യാഭ്യാസത്തിൽ പങ്കാളിത്ത നിലവാരത്തിൻ്റെ ഒരു പ്രധാന സൂചകമാണ് ഗ്രോസ് എൻറോൾമെൻ്റ് റേഷ്യോ. 2021-22 ൽ, കേരളത്തിലെ മൊത്തത്തിലുള്ള ഗ്രോസ് എൻറോൾമെൻ്റ് റേഷ്യോ 41.3% ആയിരുന്നു.
ദേശീയ ശരാശരി 28.4 ശതമാനം ആണ്. പട്ടിക ജാതി പട്ടിക വർഗ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭാസം നൽകുന്ന കാര്യത്തിലും കേരളം മുൻപന്തിയിലാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here