കേരളപ്പിറവി ദിനം ആഘോഷിച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്; സെമിനാര്‍, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു

കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് സെമിനാറും കോളേജ് – സര്‍വകലശാല വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരവും സെമിനാറും സംഘടിപ്പിച്ചു. കേരളപ്പിറവിദിനാഘോഷവും, സെമിനാര്‍ ഉദ്ഘാടനവും മലയാളം മിഷന്‍ ഡയറക്ടര്‍ കവി മുരുകന്‍ കാട്ടാക്കട നിര്‍വഹിച്ചു. സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച ഡയറക്ടര്‍ ഡോ. എം സത്യന്‍ ജീവനക്കാര്‍ക്ക് ഭരണഭാഷാ പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു. അസി. ഡയറക്ടര്‍ എന്‍ ജയകൃഷ്ണന്‍ സ്വാഗതവും റിസര്‍ച്ച് ഓഫീസര്‍ അമ്പിളി ടി.കെ നന്ദിയും പറഞ്ഞു. ഗ്രന്ഥകാരി ഡോ. ഷീബ ദിവാകരന്‍, പിആര്‍ഒ റാഫി പൂക്കോം എന്നിവര്‍ സംസാരിച്ചു. സീനിയര്‍ റിസര്‍ച്ച് ഓഫീസര്‍ സ്മിത ഹരിദാസിന്റെ കേരള ഗാനത്തോടെ പരിപാടികള്‍ക്ക് തുടക്കമായി.

Also Read; സ്വകാര്യ ബസ്സിൽ നിന്ന് കൈവിട്ട് താഴെ വീണു, വയോധികയ്ക്ക് ദാരുണാന്ത്യം; സംഭവം എറണാകുളം തൃപ്പൂണിത്തുറയിൽ

‘കേരളചരിത്രവും സംസ്കാരവും’ എന്ന വിഷയത്തില്‍ സംസ്ഥാനത്തെ ബിരുദ- ബിരുദാനന്തരബിരുദ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി നടത്തിയ ക്വിസ് മത്സരത്തില്‍ 150ല്‍പ്പരം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ക്വിസ് മത്സരം ഡയറക്ടര്‍ ഡോ. എം സത്യന്‍ ഉദ്ഘാടനം ചെയ്തു. ക്വിസ് മത്സരത്തില്‍ ഒരു കോളേജിനെ പ്രതിനിധീകരിച്ച് രണ്ടു പേരടങ്ങിയ ടീമാണ് പങ്കെടുത്തത്. തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളെജ് (അശ്വതി പിഎ, ഗീതിക വികെ) ഒന്നാം സ്ഥാനവും, ദേവമാത കോളെജ് കുറവിലങ്ങാട് (അനുപ്രിയ ജോജോ, റോസ്മെറിന്‍ ജോജോ) രണ്ടാം സ്ഥാനവും, കാര്യവട്ടം ക്യാംപസ് (ഉത്തര ഉദയന്‍, മാളവിക) മൂന്നാം സ്ഥാനവും നേടി. നാലായിരം രൂപയാണ് ഒന്നാം സമ്മാനം. 3000, 2000 എന്നിങ്ങനെയാണ് രണ്ടും മൂന്നും സ്ഥാനക്കാര്‍ക്കുള്ള സമ്മാനത്തുക. പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. ഇന്‍സ്റ്റിറ്റ്യൂട്ട് പുസ്തകങ്ങള്‍ 1 മുതല്‍ 6 സ്ഥാനം വരെ കരസ്ഥമാക്കിയവര്‍ക്ക് പ്രോത്സാഹന സമ്മാനം നല്‍കി.

Also Read; ‘നുണകൾകൊണ്ട് ഞങ്ങളെ തകർക്കാനാവില്ല; കെ രാധാകൃഷ്ണൻ എം പി തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ സജീവമല്ലെന്ന വാർത്ത വസ്തുതാവിരുദ്ധം’: ഫേസ്ബുക്ക് പോസ്റ്റ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News