ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് ശോഭ സുരേന്ദ്രന് കോഴിക്കോടിന്‍റെ ചുമതല നൽകി ബിജെപി ഔദ്യോഗിക പക്ഷത്തിന്‍റെ പുതിയ തന്ത്രം. പി കെ കൃഷ്‌ണദാസ്, എം ടി രമേശ് പക്ഷത്തിന് സ്വാധീനമുള്ള കോഴിക്കോട്ടേക്ക് കരുതിക്കൂട്ടിയാണ് ശോഭയെ നിയോഗിച്ചത്. കേന്ദ്രനേതൃത്വത്തിന്‍റെ ഇടപെടലിനെത്തുടർന്നാണ് പുതിയ ചുമതല നൽകാൻ നേതൃത്വം നിർബന്ധിതരായത്.
ഔദ്യോഗിക പക്ഷത്തെ പിന്തുണയ്‌ക്കുന്ന ജില്ലകളിലൊന്നും അവരെ അടുപ്പിച്ചില്ല. ആറ്റിങ്ങൽ പാർലമെന്‍റ് മണ്ഡലത്തിൽ മത്സരിക്കാനുള്ള നീക്കത്തിൽനിന്ന് ഒഴിവാക്കാനും ഒരുപരിധിവരെ സാധിച്ചു.ഒരേപക്ഷം അല്ലെങ്കിലും ശോഭ സുരേന്ദ്രന് പിന്തുണ നൽകാൻ എം ടി രമേശ്, കൃഷ്‌ണദാസ് വിഭാഗം നേതാക്കൾ തയ്യാറായിരുന്നു.
ALSO READ: മണിപ്പൂർ കേസ് തിങ്കളാഴ്ച സുപ്രീംകോടതി വീണ്ടും പരിഗണിക്കും
ഔദ്യോഗിക നേതൃത്വത്തിനെതിരെ സംസാരിക്കാന്‍ കോഴിക്കോട് വേദികൾ ഒരുക്കി നൽകി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എം ടി രമേശ് മത്സരിക്കാൻ സാധ്യതയുള്ള മണ്ഡലംകൂടിയാണ് കോഴിക്കോട്. ജനറൽ സെക്രട്ടറിയെന്ന നിലയിൽ ദീർഘകാലം ജില്ലയുടെ ചുമതല അദ്ദേഹം വഹിച്ചിരുന്നു. അവിടേക്ക് ശോഭ എത്തുന്നത് അസ്വാരസ്യങ്ങൾക്ക് കാരണമാകും എന്നാണ് ഔദ്യോഗിക പക്ഷം കണക്കുകൂട്ടുന്നത്. അതേസമയം, ശോഭ സുരേന്ദ്രന്‍റെ അതേവഴിയിൽ സമാന്തര പരിപാടികളുമായി കളംപിടിക്കാനാണ് മറ്റു നേതാക്കളുടെയും ശ്രമം.
ALSO READ: ചാന്ദ്രയാന്‍ 3 ല്‍ നിന്നുള്ള ആദ്യ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here