ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പതിനൊന്നാം സീസണിലെ ആദ്യ മത്സരത്തിനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്; എതിരാളികളായി പഞ്ചാബ് എഫ്‌സി

kerala blasters

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പതിനൊന്നാം സീസണിലെ ആദ്യ മത്സരത്തിനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. രാത്രി 7.30ന് കൊച്ചിയില്‍ നടക്കുന്ന മത്സരത്തില്‍ പഞ്ചാബ് എഫ്‌സിയാണ് എതിരാളികള്‍. സ്വന്തം തട്ടകത്തില്‍ ആദ്യ മത്സരവും, പുതിയ പരിശീലകനും, പുതിയ വിദേശ താരങ്ങളുമൊക്കെയായി തിരുവോണ ദിനത്തിലെ ആദ്യ മത്സരം ഗംഭീരമാക്കാനൊരുങ്ങുകയാണ് കൊമ്പന്‍മാര്‍. മറുവശത്ത് പഞ്ചാബിന് തന്ത്രമോതാന്‍ ഗ്രീക്ക് കോച്ച് പനാഗിയോറ്റിസ് ഡിംപെറിസ്. ആദ്യ കിരീടത്തിനിറങ്ങുകയാണ് പഞ്ചാബ്.

Also Read; വേദനകൾ മറക്കാൻ കേരളമാകെ കൂടെ; ഐഎസ്എലിൽ താരങ്ങളുടെ കൈപിടിക്കാൻ വയനാട് ദുരന്തബാധിതരായ കുട്ടികൾ

പുതുപരിശീലകരുടെ ആദ്യ ഐഎസ്എല്‍ പോരാട്ടം കൂടിയാണ് പഞ്ചാബ് – ബ്ലാസ്റ്റേഴ്‌സ് മത്സരം. ഇവാന്‍ വുകമനോവിച്ചിന്റെ പകരക്കാരന്‍ മിഖായേല്‍ സ്റ്റാറേ ബ്ലാസ്റ്റേഴ്‌സിന്റെ വളയം പിടിച്ചുകഴിഞ്ഞു. പരിശീലക കുപ്പായത്തില്‍ ബ്ലാസ്റ്റേഴ്‌സിനെ തായ്‌ലന്‍ഡിലും ഡ്യൂറന്റ് കപ്പിലും കളിപ്പിച്ച സ്റ്റാറേയ്ക്ക് ടീമില്‍ പരിപൂര്‍ണ വിശ്വാസം. മുന്നേറ്റത്തില്‍ ദിമിത്രി ഡയമന്റക്കോസും, മധ്യനിരയില്‍ ജിക്‌സണ്‍ സിംങുമില്ലെങ്കിലും പകരക്കാരെ ഒരുക്കി കഴിഞ്ഞു ബ്ലാസ്റ്റേഴ്‌സ്. ഡ്യൂറന്റ് കപ്പില്‍ മിന്നും ഫോമില്‍ കളിച്ച മൊറോക്കന്‍ താരം നോഹ സദൗയിയും ലൂണയും മുന്നേറ്റത്തിന് കരുത്താകും. പ്രതിരോധത്തില്‍ അലക്‌സാണ്ടര്‍ കോഫും, പ്രീതം കോട്ടാലും ബ്ലാസ്റ്റേഴ്‌സിനായി കോട്ടകെട്ടും.

Also Read; അൻവർ അലിയുടെ സസ്​പെൻഷൻ പിൻവലിച്ച് ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ; താരത്തിനും ഈസ്റ്റ് ബംഗാളിനും ആശ്വാസം

News Summary; Kerala Blasters are ready for the first match of the eleventh season in the Indian Super League

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News