പരിശീലകന്‍ ഇവാന്‍ വുക്കൊമാനോവിച്ചിന് പകരം മിക്കേല്‍ സ്റ്റോറെ പരിശീകലനായി എത്തിയതിന് പിന്നാലെ കേരള ബ്ലാസ്റ്റേഴ്‌സില്‍ വമ്പന്‍ അഴിച്ചു പണിയാണ് നടക്കുന്നത്. പ്രതിരോധ നിരയില്‍ ശക്തമായ മത്സരം കാഴ്ചവെച്ച ബ്ലാസ്റ്റേഴ്‌സിന്റെ വിശ്വസ്തന്‍ മാര്‍കോ ലെസ്‌കോവിച്ച് ക്ലബ് വിട്ടെന്ന വാര്‍ത്ത പുറത്തുവന്നിരിക്കുകയാണ്. മൂന്നുവര്‍ഷം മുമ്പാണ് ക്രൊയേഷ്യന്‍ താരം ക്ലബിനൊപ്പം ചേര്‍ന്നത്. ആരാധകരെ നിരാശയിലും ആശങ്കയിലുമാക്കിയ മറ്റൊരു വിവരം ജാപ്പനീസ് ഫോര്‍വേജ് ഡെയ്‌സുകെ സകായും അടുത്ത സീസണില്‍ ക്ലബിനൊപ്പം കാണില്ല എന്നതാണ്. മിക്കേല്‍ സ്റ്റോറെ ക്ലബ് വിടുന്ന അഞ്ചാമത്തെ താരമാണ്.
ALSO READ: 14 വയസുകാരിയെ പീഡിപ്പിച്ച കേസ്; 48 കാരനായ അച്ഛന് 14 വർഷം കഠിനതടവ് വിധിച്ച് കോടതി
ഇവര്‍ക്ക് മുമ്പ് ബ്ലാസ്റ്റേഴ്‌സില്‍നിന്നു വിട പറഞ്ഞ ഗ്രീക്ക് ഫോര്‍വേഡ് ദിമിത്രിയോസ് ഡയമെന്റകോസ് അടുത്ത സീസണില്‍ ഈസ്റ്റ് ബംഗാളില്‍ കളിക്കും. രണ്ടു വര്‍ഷത്തെ കരാറാണ് ഈസ്റ്റ് ബംഗാള്‍ ഡയമെന്റകോസിനായി ഒരുക്കിയതെന്നാണു റിപ്പോര്‍ട്ട്. അതേസമയം മിഡ്ഫീല്‍ഡര്‍ അഡ്രിയന്‍ ലൂണ അടുത്ത സീസണിലും ക്ലബ്ബിനൊപ്പം തുടരും. ഇന്ത്യന്‍ ഗോള്‍ കീപ്പര്‍മാരായ കരണ്‍ജിത് സിങ്, ലാറ ശര്‍മ എന്നിവരും ബ്ലാസ്റ്റേഴ്‌സ് വിട്ടു. ഇവാന്റെ കീഴില്‍ അസിസ്റ്റന്റ് കോച്ചായി പ്രവര്‍ത്തിച്ചിരുന്ന ഫ്രാങ്ക് ദുവനും അടുത്ത സീസണില്‍ ടീമിനൊപ്പമുണ്ടാകില്ല.
ALSO READ: കോടതി ഫീസ് പരിഷ്കരണത്തിന് പൊതുജനങ്ങളിൽ നിന്നും അഭിപ്രായം തേടും: ജസ്റ്റിസ് വി കെ മോഹനൻ
പുതിയ സൈനിങ്ങുകള്‍ ഒന്നും ഇതുവരെ പ്രഖ്യാപിക്കാത്തതില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് ആശങ്കയുണ്ട്. എന്നാല്‍, കൈയിലുള്ളത് പരമാവധി ഒഴിവാക്കിയ ശേഷം പുതിയ താരങ്ങളെ തേടുകയാണ് ബ്ലാസ്റ്റേഴ്‌സ് എന്നാണ് വിലയിരുത്തല്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here