സൂപ്പര്‍ കപ്പില്‍ ബ്ലാസ്‌റ്റേഴ്‌സിന് വിജയത്തുടക്കം, റൗണ്ട് ഗ്ലാസ് പഞ്ചാബിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തു

ഹീറോ സൂപ്പര്‍ കപ്പിലെ ഗ്രൂപ്പ് മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് ആദ്യ വിജയം. റൗണ്ട് ഗ്ലാസ് പഞ്ചാബിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെടുത്തിയത്. 40-ാം  മിനുട്ടില്‍ പെനാല്‍റ്റി കിക്കിലൂടെയായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യഗോള്‍. ഗോളി മാത്രം മുന്നില്‍ നില്‍ക്കെ ബോക്‌സിലേക്ക് കുതിച്ച ബ്ലാസ്റ്റേഴ്സ് മിഡ്ഫീല്‍ഡര്‍ സൗരവ് മണ്ടലിനെ റൗണ്ട് ഗ്ലാസ്സ് പഞ്ചാബ് ഡിഫന്‍റര്‍ വാല്പുലക്ക് ബോക്‌സില്‍ വീഴ്ത്തിയതിനായിരുന്നു റഫറി ബ്ലാസ്‌റ്റേഴ്‌സിന് അനുകൂലമായ പെനാല്‍റ്റി വിളിച്ചത്. ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റന്‍ ദിയാമന്റകോസ് ദിമിത്രിയോസ് അനായാസേന ബോള്‍ വലയിലെത്തിച്ച് ബ്ലാസ്‌റ്റേഴ്‌സിന് ലീഡ് നല്‍കി.

രണ്ടാം പകുതിയുടെ 54-ാം മിനുട്ടില്‍ ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഗോള്‍ പിറന്നു. വലത് വശത്ത് നിന്നും വിബിന്‍ മോഹന്‍ നല്‍കിയ പന്ത് കൃത്യമായി കണക്ട് ചെയ്യാന്‍ സഹല്‍ അബ്ദു സമദിന് കഴിഞ്ഞില്ല. സഹലിന്റെ കാലില്‍ നിന്നും പന്ത് നിഷു കുമാറിന്റെ കാലിലേക്ക്, കിട്ടിയ അവസരം മുതലെടുത്ത് നിഷു പന്ത് വലയിലാക്കി. എഴുപത്തി രണ്ടാം മിനുട്ടില്‍ റൗണ്ട് ഗ്ലാസ്സ് പഞ്ചാബ് ഒരു ഗോള്‍ മടക്കി. പകരക്കാരനായിറങ്ങിയ ഏഴാം നമ്പര്‍ താരം കൃഷ്ണയാണ് റൗണ്ട് ഗ്ലാസിനായി ഗോള്‍ നേടിയത്.
ഇഞ്ചുറി ടൈമില്‍ കെപി രാഹുല്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ മൂന്നാം ഗോള്‍ നേടി.

ഏപ്രില്‍ 12-ന് ശ്രീനിധി ഡെക്കാനുമായാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലാവും മത്സരം നടക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News