വയനാടിന് കൈത്താങ്ങായി മഞ്ഞപ്പട ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 25 ലക്ഷം രൂപ നൽകി

വയനാടിന് കൈത്താങ്ങായി മലയാളികളുടെ സ്വന്തം ഫുട്ബോൾ ക്ലബ് കേരളം ബ്ലാസ്റ്റേഴ്‌സ് എഫ് . സി. വയനാട്ടിലെ ദുരിത ബാധിതർക്ക് വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് 25 ലക്ഷം രൂപയാണ് ബ്ലാസ്റ്റേഴ്‌സ് നൽകിയത്. കൂടാതെ സംഭാവന നൽകിയതിനൊപ്പം ‘ഗോൾ ഫോർ വയനാട്’ എന്ന പേരില് ഒരു ക്യാമ്പയിനും ക്ലബ് തുടക്കമിട്ടു. ‘ഗോൾ ഫോർ വയനാട്’ ക്യാമ്പയിൻ പ്രകാരം ആരംഭിക്കാനിരിക്കുന്ന സീസണിൽ ബ്ലാസ്റ്റേഴ്സ് നേടുന്ന ഓരോ ഗോളിനും ഒരു ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും.

ALSO READ : കൊമ്പനെ സമനിലയിൽ തളച്ച് കാലിക്കറ്റ് എഫ് സി; സൂപ്പർ ലീഗ് കേരളയിലെ ആദ്യ സമനില

സമൂഹത്തിന്റെ മുന്നോട്ടുള്ള യാത്രയും വളർച്ചയും ലക്‌ഷ്യം വെച്ചുള്ള പ്രവർത്തനങ്ങൾക്കാണ് കേരള ബ്ലാസ്റ്റേഴ്സ് ആദ്യ പരിഗണന നൽകുന്നതെന്ന് കെ.ബി.എഫ്.സി ഡയറക്ടർ നിഖിൽ ബി.നിമ്മഗഡ്ഡ പറഞ്ഞു. ഒപ്പം പ്രതിസന്ധി ഘട്ടങ്ങളിൽ കേരളത്തെ ചേർത്തുപിടിക്കുകയെന്നത് നമ്മുടെ ഉത്തരവാദിത്തമാണെന്ന് തിരിച്ചറിഞ്ഞാണ് ടീം പ്രവര്ത്തിക്കുന്നതെന്നും നിഖിൽ കൂട്ടിച്ചേർത്തു. കേരള ബ്ലാസ്റ്റേഴ്സ് ചെയർമാൻ നിമ്മഗഡ്ഡ പ്രസാദ്, കെ.ബി.എഫ്.സി ഡയറക്ടർ നിഖില് ബി. നിമ്മഗഡ്ഡ, കെ.ബി.എഫ്.സി ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ശുശെന് വശിഷ്ത് എന്നിവർ ചേർന്നാണ് 25 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്. ഒപ്പം മുഖ്യമന്ത്രിക്ക് ക്ലബ് ജഴ്സി സമ്മാനിക്കുകയും ,ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ കാണാൻ ഔദ്യോഗികമായി ക്ഷണിക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News