പുതിയ ആശാന് കീഴിലെ ആദ്യ മത്സരത്തില്‍ സ്വന്തം തട്ടകത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചെങ്കിലും ഐ എസ് എല്ലിലെ എവേ മത്സരത്തില്‍ പവര്‍ ചോര്‍ന്നു. ജംഷഡ്പൂര്‍ എഫ് സിയോടാണ് ബ്ലാസ്റ്റേഴ്സ് തോറ്റത്. ഏകപക്ഷീയമായ ഒരു ഗോളിനാണ് ജംഷഡ്പൂരിന്റെ ജയം. 61ാം മിനുട്ടില്‍ പ്രതീക് ചൗധരിയാണ് ഗോള്‍ നേടിയത്.
Read Also: ഗോളുകളുടെ പഞ്ചാരിമേളം; മണിപ്പൂരിനെ തകര്‍ത്ത് കേരളം സന്തോഷ് ട്രോഫി ഫൈനലില്‍, എതിരാളി ബംഗാള്‍
ജംഷഡ്പൂരിലെ ജെ ആര്‍ ഡി ടാറ്റ സ്പോര്‍ട്‌സ് കോംപ്ലക്സില്‍ നടന്ന മത്സരത്തില്‍ ആദ്യ പകുതി ഗോള്‍രഹിതമായിരുന്നു. രണ്ടാം പകുതിയില്‍ ഗോള്‍ വഴങ്ങിയതോടെ മത്സരത്തിലേക്ക് തിരിച്ചുവരാൻ മഞ്ഞപ്പടക്ക് സാധിച്ചില്ല.
പരിശീലകസ്ഥാനത്തു നിന്ന് മിക്കേല്‍ സ്റ്റാറെയെ പുറത്താക്കിയതിനു ശേഷമുള്ള ആദ്യ മത്സരത്തില്‍ മുഹമ്മദന്‍സിനെ ബ്ലാസ്റ്റേഴ്സ് കീഴടക്കിയിരുന്നു. ലീഗില്‍ കേരളം പത്താം സ്ഥാനത്താണ്. 14 മത്സരങ്ങളില്‍ നിന്ന് നാല് ജയവും രണ്ട് സമനിലയും എട്ട് തോല്‍വിയുമാണ് ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ ഇതുവരെയുള്ള സമ്പാദ്യം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here