അടിക്ക് തിരിച്ചടി; മൊഹമ്മദൻസിനെ വീഴ്ത്തി ബ്ലാസ്റ്റേഴ്സ് കുതിപ്പ്

Mohammedan SC vs Kerala Blasters FC

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തകർപ്പൻ വിജയവുമായി ബ്ലാസ്റ്റേഴ്സ്. കൊല്‍ക്കത്ത മുഹമ്മദന്‍സിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സ് തകർത്തത്. ഒരു ​ഗോളിന് പിന്നിൽ നിന്നതിനു ശേഷം രണ്ടു ഗോള്‍ തിരിച്ചടിച്ചാണ് ബ്ലാസ്‌റ്റേഴ്‌സ് ജയം കൈപിടിയിലൊതുക്കിയത്.

കൊല്‍ക്കത്ത കിഷോര്‍ഭാരതി സ്റ്റേഡിയത്തില്‍ ​നടന്ന മത്സരത്തിൽ 29-ാം മിനിറ്റിൽ മുഹമ്മദന്‍സിന് അനുകൂലമായി പെനാല്‍റ്റി കസിമോവ് ബ്ലാസ്റ്റേഴ്സ് വലയിലെത്തിച്ചു. രണ്ടാം പകുതിയിൽ ക്വാമി പെപ്രെ പകരക്കാരനായി എത്തിയതോടെ ബ്ലാസ്റ്റേഴ്സിന്റെ ആക്രമണത്തിന്റെ മൂർച്ച കൂടിയത്. ഇറങ്ങി രണ്ടു മിനിറ്റിനുള്ളില്‍ പെപ്രെ ബ്ലാസ്റ്റേഴ്സിനായി സമനില ​ഗോൾ നേടി.

Also Read: പരാജയത്തിന് പിന്നാലെ ഇന്ത്യൻ ടീമിൽ അഴിച്ചുപണി; രാഹുൽ പുറത്തേക്ക്, രണ്ടാം ടെസ്റ്റിനുള്ള സാധ്യതാ ടീം ഇങ്ങനെ

75-ാം മിനിറ്റിൽ നവോഡ നൽകിയ ക്രോസ് ജിമെനെസ് കിടിലനൊരു ഹെഡറിലൂടെ വലയിലാക്കി ബ്ലാസ്റ്റേഴ്‌സിന്റെ വിജയ ഗോൾ നേടി. വിജയത്തോടെ കേരളാ ബ്ലാസ്റ്റേഴ്സ് 8 പോയിന്റുമായി പട്ടികയി. അഞ്ചാം സ്ഥാനത്തെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here