ആശാനേ… വീ മിസ് യു… ബ്ലാസ്റ്റേഴ്‌സിനോട് ബൈ പറഞ്ഞ് ഇവാന്‍ വുകോമാനോവിച്ച്

കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലന സ്ഥാനം ഒഴിഞ്ഞ് കോച്ച് ഇവാന്‍ വുകോമാനോവിച്ച്. സോഷ്യല്‍ മീഡിയയിലൂടെയാണ് ക്ലബാണ് ഇക്കാര്യം പുറത്തുവിട്ടത്. 2021 സീസണ്‍ മുതല്‍ ബ്ലാസ്റ്റേഴ്‌സിന്റെ കോച്ചായിരുന്നു ഇവാന്‍. പരസ്പര ധാരണയോടെയാണ് ഈ തീരുമാനമെന്നാണ് ക്ലബിന്റെ സമൂഹമാധ്യമ പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫ് കടക്കാന്‍ സാധിച്ചിരുന്നില്ല.

ALSO READ:  മലപ്പുറം എൽഡിഎഫ് സ്ഥാനാർഥി വി വസീഫിന് നേരെ കൈയേറ്റ ശ്രമം; പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് പ്രതിഷേധം

ഇവാന് നന്ദി പറഞ്ഞ ക്ലബ് മുന്നോട്ടുള്ള യാത്രയില്‍ ഇവാന് എല്ലാ ആശംസകളും നേര്‍ന്നു.

ALSO READ:  തൃശ്ശൂരിൽ ഇടതുമുന്നണിക്കെതിരെ വ്യാജ പ്രചരണവുമായി കോൺഗ്രസ്

തുടര്‍ച്ചയായി മൂന്ന് തവണ ക്ലബിനെ പ്ലേ ഓഫിലെത്തിച്ച ഇവാന് ഒരു തവണ ബ്ലാസ്റ്റേഴ്സിനെ ഫൈനലിലെത്തിക്കാനും സാധിച്ചിരുന്നു. 2021-22 സീസണില്‍ ക്ലബ്ബിന്റെ ചരിത്രത്തില്‍ ഒരു സീസണിലെ ഉയര്‍ന്ന പോയിന്റ് സ്വന്തമാക്കിയത് ഇവാന്റെ കീഴിലായിരുന്നു. ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയതും ഇദ്ദേഹത്തിന്റെ പരിശീലനത്തിലായിരുന്നു. ഇവാനുമായി പിരിയുന്നതില്‍ വിഷമമുണ്ടെന്നാണ് ടീം ഡയറക്ടര്‍ നിഖില്‍ ബി നിമ്മഗദ്ദ പ്രതികരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News