ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്സ് തോൽവി തുടരുന്നു; ഇത്തവണ കീഴടങ്ങിയത് ഹൈദരാബാദിന് മുന്നിൽ

isl-kerala-blasters-fc

ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും തോൽവി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഹൈദരാബാദ് എഫ്‍സിയാണ് ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തിയത്. ഹൈദരാബാദ് എഫ്‍ സിക്കായി ബ്രസീലിയൻ താരം ആന്ദ്രെ ആൽബ ഇരട്ടഗോൾ നേടി.

13ാം മിനിറ്റിൽ ജീസസ് ജിമിനിസ് ആണ് ബ്ലാസ്റ്റേഴ്സിൻ്റെ ആശ്വാസ ഗോൾ നേടിയത്. ഇതോടെ ഈ സീസണില്‍ നാല് തോല്‍വി ഏറ്റുവാങ്ങിയിട്ടുണ്ട് ബ്ലാസ്റ്റേഴ്സ്. നാല് ദിവസം മുമ്പ് മുംബൈ സിറ്റി എഫ്സിയോട് നാലിനെതിരെ രണ്ട് ഗോളുകള്‍ക്ക് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടിരുന്നു.

Read Also: വീണ്ടും തോൽവി രുചിച്ച് മഞ്ഞപ്പട; ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് മുംബൈക്ക് ജയം

അന്നത്തെ മത്സരത്തില്‍ മുംബൈയ്ക്ക് രണ്ട് പെനാല്‍റ്റിയും ബ്ലാസ്റ്റേഴ്‌സിന് ഒരു പെനാല്‍റ്റിയും ലഭിച്ചിരുന്നു. മുംബൈയ്ക്കായി 90-ാം മിനിറ്റിൽ ക്യാപ്റ്റന്‍ ലലിയാന്‍സുവാല ചാങ്‌തെയും നികോലവോസ് കരേലിസ് 55-ാം മിനിറ്റിലും പെനാല്‍റ്റി ഗോള്‍ നേടി. ഒമ്പതാം മിനിറ്റില്‍ ആദ്യഗോള്‍ നേടിയത് നികോലവോസ് കരേലിസ് തന്നെയാണ്. മുംബൈയ്ക്കായി ഗോള്‍ നേടിയ (75) മറ്റൊരു താരം നഥാന്‍ റോഡ്രിഗസായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News