ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന് തോല്‍വി

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന് തോല്‍വി. ബംഗളൂരു എഫ്സിക്കെതിരായ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു മഞ്ഞപ്പടയുടെ തോല്‍വി. 18 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബംഗളൂരു എഫ്സി 21 പോയിന്റുമായി ആറാമത്.

ബംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായ ശ്രീ കാണ്ഠീരവ സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം നടന്നത്. 89-ാം മിനിറ്റില്‍ സാവി ഹെര്‍ണാണ്ടസ് നേടിയ ഗോളാണ് ബംഗളൂരുവിന് വിജയമൊരുക്കിയത്. അഞ്ച് മത്സരങ്ങള്‍ ശേഷിക്കെ ബ്ലാസ്റ്റേഴ്സിന്റെ പ്ലേഓഫ് മോഹങ്ങള്‍ അവസാനിച്ചിട്ടില്ല.

Also Read: എറണാകുളത്ത് 102 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

കൊച്ചിയിലെ ആദ്യപാദത്തില്‍ 2-1നായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ വിജയം. കെസിയയുടെ ഓണ്‍ഗോള്‍ മത്സരത്തിന്റെ 52-ാം മിനുറ്റില്‍ കേരള ബ്ലാസ്റ്റേഴ്സിനെ മുന്നിലെത്തിച്ചിരുന്നു. 69-ാം മിനുറ്റില്‍ സൂപ്പര്‍ താരം അഡ്രിയാന്‍ ലൂണ മഞ്ഞപ്പടയുടെ ലീഡ് രണ്ടാക്കി. 90-ാം മിനുറ്റില്‍ കര്‍ട്ടിസ് മെയിനിലൂടെയായിരുന്നു ബിഎഫ്‌സിയുടെ ഏക മടക്ക ഗോള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News