സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ച് ‘മഞ്ഞപ്പട’യുടെ ഖത്തർ വിങ്

കേരളാ ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗിക ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയുടെ ഖത്തർ വിങ് ഡോ കുട്ടീസ് ക്ലിനിക്കുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ട് 4 മണി മുതൽ സൽവ റോഡിലുള്ള ക്ലിനിക്കിൽ വെച്ച് നടന്ന മെഡിക്കൽ ക്യാമ്പിൽ ഇരുന്നൂറിൽപരം ആളുകൾ സേവനം പ്രയോജനപ്പെടുത്തി.

Also Read: സംസ്ഥാന സ്‌കൂള്‍ കലോത്സവം; ഗൃഹാതുരത ഉണര്‍ത്തി തട്ടുകട

ബി.എം.ഐ മോണിറ്ററിങ്, താപനില പരിശോധന, ഡയബറ്റിക് ചെക്കിങ്, രക്തസമ്മർദ്ദ പരിശോധന, ഇ.സി.ജി, കൊളസ്ട്രോൾ ടെസ്റ്റ്, ഗ്ലിസറൈഡ് ടെസ്റ്റ്, ഡോക്ടർ പരിശോധന തുടങ്ങി നിരവധി സേവനങ്ങൾ ആണ് സൗജന്യമായി ലഭ്യമാക്കിയത്. ഡോ. കുട്ടീസ് ക്ലിനിക് സീനിയർ ഡോക്ടർ ഗോപാൽ ശങ്കറിന്, മഞ്ഞപ്പടയുടെ ഉപഹാരമായി കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സിയും, ഇന്ത്യൻ ടീം ഷാളും മഞ്ഞപ്പട ഖത്തർ വിങ് പ്രസിഡന്റ് സിപ്പി ജോസും, ഐ.എസ്.സി പ്രതിനിധി ദീപേഷ് ഗോവിന്ദൻകുട്ടിയും ചേർന്ന് സമ്മാനിച്ചു.

Also Read: പുത്തൻ ഫീച്ചറുമായി റോയൽ എൻഫീൽഡ് സൂപ്പർ മീറ്റിയോർ 650

മെഡിക്കൽ ക്യാമ്പിന് മികച്ച പ്രതികരണം ആണ് ലഭിച്ചതെന്ന് ക്യാമ്പ് കോർഡിനേറ്റർ ഗിരീഷ് പറഞ്ഞു. എക്സിക്യൂട്ടീവ് അംഗങ്ങൾക്ക് ഉള്ള മഞ്ഞപ്പട മെമ്പർഷിപ്പ് കാർഡും കിറ്റും വിങ് സെക്രട്ടറി അഖിൽ നൂറുദീൻ ക്യാമ്പിൽ വിതരണം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News