ഡ്യൂറന്റ് കപ്പ്; ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്

duarand

ഡ്യൂറന്റ് കപ്പില്‍ നിന്നും കേരള ബ്ലാസ്റ്റേഴ്‌സ് പുറത്തായി. ഇന്ന് നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരള ബംഗളൂരുവിനോട് തോറ്റു. എതിരില്ലാത്ത ഒരു ഗോളിനാണ് ബംഗളൂരുവിന്റെ വിജയം.

ALSO READ: യൂട്യൂബിന് തീപിടിപ്പിച്ച് റൊണാള്‍ഡോ: ചാനല്‍ സബ്‌സ്‌ക്രിപ്ഷനില്‍ റെക്കോര്‍ഡ് മുന്നേറ്റം

ബംഗളൂരുവിന് വേണ്ടി പെരേര ഡയസാണ് ഗോള്‍ നേടിയത്. ഇഞ്ച്വറി ടൈമിലായിരുന്നു ഈ നേട്ടം.
തോണ്ണൂറ്റിയഞ്ചാം മിനിറ്റിലായിരുന്നു ബംഗലൂരുവിനെ ജയം തേടിയെത്തിയത്.

ALSO READ: എംഎല്‍എമാരുടെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തര്‍: ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍ കനത്ത ഭരണവിരുദ്ധ വികാരം നേരിടുന്നതായി സര്‍വേ ഫലം

ആദ്യ പകുതിയില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍ കീപ്പര്‍ സോം കുമാറിന് പരിക്ക് പറ്റിയത് ബ്ലാസ്റ്റേഴ്‌സിന് വലിയ തിരിച്ചടിയാണ് നല്‍കിയത്. പിന്നീട് സച്ചിനായിരുന്നു ഗോള്‍ വല കാത്തത്. മത്സരത്തിലുടനീളം നിരവധി അവസരങ്ങള്‍ ബ്ലാസ്‌റ്റേഴ്‌സിനെ തേടി എത്തിയിരുന്നു.എന്നാല്‍ വലകുലുക്കാന്‍ ആര്‍ക്കുമായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News