ലോക ഫാന്‍സ് ഭൂപടത്തില്‍ ഇരമ്പം തീര്‍ത്ത് ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞക്കടല്‍; പിന്നിലായത് ഡോര്‍ട്ട്മുണ്ട്

ഏറ്റവും കൂടുതല്‍ ആരാധകരുള്ള ക്ലബേതെന്ന വിദേശ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറുടെ പോളില്‍ കേരള ബ്ലാസ്റ്റേഴ്സ് ടോപ്പില്‍. രണ്ടാമതാകട്ടെ ജര്‍മനിയിലെ ബുണ്ടസ് ലീഗ ക്ലബ് ബൊറൂസ്സിയ ഡോര്‍ട്ട്മുണ്ടും. ബ്ലാസ്റ്റേഴ്സിനെ അഭിനന്ദിച്ച് ഡോര്‍ട്ട്മുണ്ട് രംഗത്തെത്തിയതോടെയാണ് ഇക്കാര്യം ഫുട്ബോള്‍ ലോകം ശ്രദ്ധിച്ചത്.

Also Read: രഞ്ജി ട്രോഫിയില്‍ കേരളത്തിന് വമ്പന്‍ ജയം; തിളങ്ങി സച്ചിന്‍ ബേബിയും രോഹനും, ജയം എട്ടു വിക്കറ്റിന്

ഇരു ടീമുകളുടെയും മത്സരം നടക്കുമ്പോള്‍ ഗ്യാലറി മഞ്ഞക്കടലാകാറുണ്ട്. ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൌണ്ട് കൊച്ചിയിലും ഡോര്‍ട്ട്മുണ്ടിന്റെ സിഗ്നല്‍ ഇഡുന പാര്‍ക്കിലും മഞ്ഞ ഇരമ്പാറുണ്ട്.

ഫിയാഗോ ഫാന്‍സ് കപ്പ് എന്ന പേരില്‍ ഫിയാഗോ എന്നയാളാണ് പോള്‍ സംഘടിപ്പിച്ചത്. 50.3% പേരാണ് ബ്ലാസ്‌റ്റേഴ്‌സിന് വോട്ടു ചെയ്തത്. ഡോര്‍ട്ട്മുണ്ടിന് ലഭിച്ചത് 49.7% വോട്ട് ആണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News