ഇപ്പൊ ഇറങ്ങിക്കോണം ഇവിടുന്ന്! മികായേല്‍ സ്റ്റാറെയെ പുറത്താക്കി ബ്ലാസ്റ്റേഴ്‌സ്

MIKAEL STAHRE

മുഖ്യപരിശീലകന്‍ മികായേല്‍ സ്റ്റാറെയെ കേരളം ബ്ലാസ്റ്റേഴ്‌സ് പുറത്താക്കി.ഈ സീസണിലെ ക്ലബ്ബിന്റെ ദയനീയ പ്രകടനത്തിന് പിന്നാലെയാണ് നടപടി. നിലവിൽ പത്താം സ്ഥാനത്തുള്ള മഞ്ഞപ്പടയെ നയിക്കാൻ പുതിയ പരിശീലകൻ എത്തേണ്ടിയിരിക്കുന്നുവെന്നാണ് ക്ലബ്ബ് ഇതോടെ പറഞ്ഞുവെക്കുന്നത്.അദ്ദേഹത്തിനൊപ്പം സഹ പരിശീലകരെയും ക്ലബ്ബ് ടെർമിനേറ്റ് ചെയ്തിട്ടുണ്ട്.

കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുടെ മുഖ്യപരിശീലകന്‍ മികായേല്‍ സ്റ്റാറെ, സഹപരിശീലകരായ ബിയോണ്‍ വെസ്‌ട്രോം, ഫ്രെഡറിക്കോ പെരേര മൊറൈസ് എന്നിവര്‍ അവരുടെ ചുമതലകളില്‍ നിന്ന് ഉടനടി പ്രാബല്യത്തോടെ ഒഴിഞ്ഞതായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഔദ്യോഗികമായി ഇപ്പോൾ അറിയിച്ചിട്ടുണ്ട്.

ALSO READ; ഒരു ചെറിയ കയ്യബദ്ധം! മാനനഷ്ടക്കേസിൽ ട്രംപിന് 15 മില്യൺ ഡോളർ നൽകാമെന്ന് എബിസി ന്യൂസ്

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്കൊപ്പമുള്ള കാലയളവിലുടനീളം നല്‍കിയ സംഭാവനകള്‍ക്ക് മിഖായേല്‍, ബിയോണ്‍, ഫ്രെഡറിക്കോ എന്നിവരോട് ക്ലബ്ബിന്റെ ആത്മാര്‍ഥമായ നന്ദി അറിയിക്കുന്നുവെന്നും അവരുടെ ഭാവി ഉദ്യമങ്ങള്‍ക്ക് വിജയാശംസകളും നേരുന്നുവെന്നും ക്ലബ്ബ് പുറത്തിറക്കിയ കുറിപ്പിൽ പറയുന്നുണ്ട്.

അതേസമയം ടീമിന്റെ പുതിയ മുഖ്യ പരിശീലകനെ ക്ലബ്ബ് ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് വിവരം. കെബിഎഫ്‌സി റിസര്‍വ് ടീമിന്റെ മുഖ്യപരിശീലകനും യൂത്ത് ഡെവലപ്‌മെന്റ് ഹെഡുമായ തോമക്ക് തൂഷ്, സഹപരിശീലകന്‍ ടി.ജി പുരുഷോത്തമന്‍ എന്നിവര്‍ പുതിയ നിയമനം സ്ഥിരീകരിക്കുന്നത് വരെ പ്രധാന ടീമിന്റെ പരിശീലക ചുമതല വഹിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News