വെൽക്കം ടു മഞ്ഞപ്പട: ജെസൂസ് ഹിമെനസ് നൂനസിനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്

kerala blasters

സ്പാനിഷ് താരം ജെസൂസ് ഹിമെനസ് നൂനസിനെ കേരള ബ്ലാസ്റ്റേഴ്‌സ് സൈൻ ചെയ്തു.  2026 വരെ നീണ്ടുനിൽക്കുന്ന കരാറിലാണ് താരം ഒപ്പുവെച്ചിരിക്കുന്നത്. ഇക്കാര്യം കേരള ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ദിമിത്രിയോസ് ഡയമന്റാക്കോസ് ഈസ്റ്റ് ബംഗാളിലേക്ക് പോയപ്പോഴുണ്ടായ ഒഴിവ് നികത്താനാണ് താരത്തെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരിക്കുന്നത്.

ഡിപ്പോർട്ടീവോ ലെഗാനസിന്റെ യൂത്ത് സംവിധാനത്തിലൂടെയാണ് ജെസൂസ് തന്റെ കരിയർ ആരംഭിച്ചത്. സ്പാനിഷ് ക്ലബ്ബായ ടലവേരയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധേയനാകുന്നത്. ക്ലബ്ബിന് വേണ്ടി 33 മത്സരങ്ങൾ കളിച്ച ജെസൂസ് 26 തവണ വലകുലുക്കിയിട്ടുണ്ട്.

ALSO READ: തട്ടിക്കൊണ്ടുപോയ കുട്ടിയോട് സ്വന്തം മകനെപ്പോലെ വാത്സല്യം: ഒടുവിൽ പിരിയാൻ വയ്യാതെ തേങ്ങി ഇരുവരും

താരത്തിന്റെ ഈ മികവ് ഏറെ ഗുണം ചെയ്യുമെന്നാണ് ബ്ലാസ്റ്റേഴ്‌സും കരുതുന്നത്. സെപ്റ്റംബർ പതിനഞ്ചിനാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരം. പഞ്ചാബ് എഫ്സിക്കെതിരെയാണ് മഞ്ഞപ്പടയുടെ ആദ്യ പോരാട്ടം. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News