ബ്ലാസ്റ്റേഴ്സിന് വീണ്ടും തോല്‍വി; മോഹന്‍ ബഗാന്റെ ജയം മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക്

ഐഎസ്എല്ലില്‍ വീണ്ടും തോല്‍വി ഏറ്റുവാങ്ങി കേരളാ ബ്ലാസ്‌റ്റേഴ്‌സ്. മൂന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്സിനോട് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്. 18 കളികളില്‍നിന്ന് 39 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് മോഹന്‍ ബഗാന്‍. ഒടുവില്‍ കളിച്ച ആറു മത്സരങ്ങളില്‍നിന്ന് അഞ്ചാം തോല്‍വി വഴങ്ങിയ ബ്ലാസ്റ്റേഴ്സ് 18 കളികളില്‍നിന്ന് 29 പോയിന്റുമായി അഞ്ചാം സ്ഥാനത്ത് തുടരുന്നു.

Also Read: ‘റിയൽ നജീബും സിനിമയിലെ നജീബും കണ്ടുമുട്ടിയപ്പോൾ’, പൃഥ്വിരാജ് അദ്ദേഹത്തോട് ചോദിച്ച ആ രണ്ട് ചോദ്യങ്ങൾ

ബ്ലാസ്റ്റേഴ്സിനായി ക്യാപ്റ്റന്‍ ദിമിത്രിയോസ് ഡയമന്റാകോസ് ഇരട്ടഗോള്‍ നേടി. 63, 90+9 മിനിറ്റുകളിലായിരുന്നു ക്യാപ്റ്റന്റെ ഗോളുകള്‍. ഒരു ഗോള്‍ മലയാളി താരം വിബിന്‍ മോഹനന്റെ വകയാണ്. 54-ാം മിനിറ്റിലായിരുന്നു വിബിന്റെ ഗോള്‍. ആദ്യ പകുതിയില്‍ മോഹന്‍ ബഗാന്‍ എതിരില്ലാത്ത ഒരു ഗോളിനു മുന്നിലായിരുന്നു. മോഹന്‍ ബഗാനായി അര്‍മാന്‍ഡോ സാദികു ഇരട്ടഗോള്‍ നേടി. 4, 60 മിനിറ്റുകളിലായിരുന്നു സാദികുവിന്റെ ഗോളുകള്‍. ദീപക് താംഗ്രി (68), ജെയ്സന്‍ കുമ്മിങ്സ് (90+7) എന്നിവരാണ് മോഹന്‍ ബഗാന്റെ മറ്റു ഗോളുകള്‍ നേടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News