ഇതാവണം പ്രതികാരം! ഇങ്ങനെയാവണം പ്രതികാരം! കണക്ക് തീര്‍ത്ത് കേരള ബ്ലാസ്റ്റേഴ്‌സ്

കൊച്ചിയുടെ മണ്ണില്‍, ഹോം ഗ്രൗണ്ടില്‍ മുംബൈ സിറ്റി എഫ്‌സിയോടുള്ള കണക്ക് തീര്‍ത്തിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. പക വീട്ടാനുള്ളതാണെന്ന് ബ്ലാസറ്റേഴ്‌സ് വീണ്ടും തെളിയിച്ചു. ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കാണ് മുംബൈ തട്ടകത്തിലേറ്റ തിരിച്ചടിക്ക് ബ്ലാസ്റ്റേഴ്‌സ് കണക്ക് വീട്ടിയത്.

ALSO READ:  54 ടൺ ഭക്ഷ്യവസ്തുക്കൾ നശിപ്പിക്കും; ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് ഊര്‍ജിത പ്രവര്‍ത്തനങ്ങളുമായി കുവൈറ്റ്

2 -1 എന്ന നിലയിലായിരുന്നു അന്ന് ബ്ലാസ്റ്റേഴ്‌സ് തോല്‍വി രുചിച്ചത്. റഫറിയിംഗ് പിഴവുകള്‍ വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവച്ചിരുന്നു. ഒക്ടോബര്‍ എട്ടിന് മുംബൈ തട്ടകത്തില്‍ നടന്ന ആ മത്സരത്തില്‍ പ്രതിരോധ താരങ്ങളായ മിലോസ് ഡ്രിന്‍സിചിനും പ്രബീര്‍ ദാസിനും മൂന്നു മത്സര വിലക്ക് ലഭിച്ചതും ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായിരുന്നു.

ALSO READ:  രാത്രിയില്‍ കറിയുണ്ടാക്കാന്‍ മടിയാണോ? എങ്കില്‍ ഇനി ചപ്പാത്തി ഇങ്ങനെ ഉണ്ടാക്കിനോക്കൂ

ഇന്ന് സ്വന്തം ആരാധകരുടെ കണ്‍മുന്നില്‍ എല്ലാത്തിനുമുള്ള മറുപടി ബ്ലാസ്റ്റേഴ്‌സ് നല്‍കിയെന്നാണ് ആവേശത്തോടെ ആരാധകര്‍ പ്രതികരിച്ചത്. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 11ാം മിനിറ്റില്‍ തന്നെ ഗ്രീക്ക് താരം ദിമിത്രിയോസ് ഡയമന്റകോസിലൂടെ മഞ്ഞപ്പടയുടെ ആദ്യ ഗോള്‍. ആദ്യ പകുതിയുടെ ഇന്‍ജുറി ടൈമില്‍ ക്വാമ പെപ്രയും ബ്ലാസ്റ്റേഴ്‌സിനായി വലകുലുക്കി. ഇതോടെ സീസണിലെ ആദ്യ തോല്‍വിയറിഞ്ഞിരിക്കുക കൂടിയാണ് മുംബൈ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here