കേരളത്തിന്റെ കടമെടുപ്പ്‌ പരിധി വെട്ടിക്കുറച്ച കേന്ദ്രസർക്കാർ നടപടി; സംസ്ഥാനം സമർപ്പിച്ച ഹർജി ഉടൻ സുപ്രീംകോടതിയിൽ ലിസ്റ്റ്‌ ചെയ്യും

കടമെടുപ്പ്‌ പരിധി ഏകപക്ഷീയമായി വെട്ടിക്കുറച്ച കേന്ദ്രസർക്കാർ നടപടി ചോദ്യം ചെയ്‌ത്‌ കേരളം സമർപ്പിച്ച ഹർജി ഉടൻ ഭരണഘടനാബെഞ്ച്‌ മുമ്പാകെ ലിസ്റ്റ്‌ ചെയ്യുമെന്ന്‌ സുപ്രീംകോടതി. മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് കേരളത്തിന്റെ ഹർജി കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയത്. ഹർജി ഉടൻ തന്നെ ലിസ്റ്റ് ചെയ്യമാണെന്നു ചീഫ്‌ ജസ്റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ ആണ് വ്യക്തമാക്കിയത്.

Also read:‘കാരവാനില്‍ ഒളിക്യാമറ വെച്ചു, ലൊക്കേഷനില്‍ വെച്ച് നടിമാരുടെ ആ ദൃശ്യങ്ങള്‍ അവര്‍ കൂട്ടമായി കണ്ടു’;ഗുരുതര ആരോപണവുമായി നടി രാധിക

വിഷയത്തിൽ ഉടൻ തീരുമാനമെടുക്കാമെന്നും ഹർജി ഉടൻ ലിസ്റ്റ്‌ ചെയ്യാമെന്നുമാണ് ചീഫ്‌ ജസ്റ്റിസ്‌ ഉറപ്പുനൽകിയത്. ഏപ്രിൽ ഒന്നിനാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ വി വിശ്വനാഥൻ എന്നിവരുടെ ബെഞ്ച് കേരളത്തിന്റെ ഹർജിയിലെ നിയമപ്രശ്നങ്ങൾ ഭരണഘടനാബെഞ്ചിന്റെ പരിഗണനയ്‌ക്ക്‌ വിട്ടത്. സംസ്ഥാനങ്ങളുടെ കടമെടുപ്പുമായി ബന്ധപ്പെട്ട ഭരണഘടനയുടെ 293-ാം അനുച്ഛേദത്തിലെ വ്യവസ്ഥകളുടെ വിശദമായ വ്യാഖ്യാനങ്ങൾ ആവശ്യമായി വരുന്ന ഗൗരവതരമായ നിയമപ്രശ്‌നങ്ങളാണ്‌ കേരളത്തിന്റെ ഹർജിയിലുള്ളതെന്ന്‌ ചൂണ്ടിക്കാണിച്ചാണ്‌ രണ്ടംഗ ബെഞ്ച്‌ ഹർജി ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്‌ക്ക്‌ വിട്ടത്‌.

Also read:ബംഗാളിൽ കൂടുതൽ ഫാസ്റ്റ്ട്രാക് കോടതികൾ സ്ഥാപിക്കാൻ കേന്ദ്രത്തിന്റെ നിർദേശം

എന്നാൽ, അഞ്ച്‌ മാസം പിന്നിട്ടിട്ടും വിഷയം ലിസ്റ്റ്‌ ചെയ്യാത്തതിനെ തുടർന്നാണ്‌ കേരളം വിഷയം ചീഫ്‌ ജസ്റ്റിസിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്‌. ഭരണഘടനയുടെ 145(3) അനുച്ഛേദം അനുസരിച്ച്‌ ഭരണഘടനയുടെ വ്യാഖ്യാനം ആവശ്യമുള്ള നിയമപ്രശ്‌നങ്ങൾ ചുരുങ്ങിയത്‌ അഞ്ച്‌ ജഡ്‌ജിമാർ അംഗങ്ങളായ ബെഞ്ചാണ്‌ പരിഗണിക്കേണ്ടത്‌. ഈ സാഹചര്യത്തിൽ, അഞ്ചംഗഭരണഘടനാബെഞ്ച്‌ മുമ്പാകെ കേരളത്തിന്റെ ഹർജി ലിസ്റ്റ്‌ ചെയ്യാനാണ്‌ സാധ്യത.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News