നിയമസഭയിൽ ഇടതുപക്ഷത്തിൻ്റെ വനിതാ എംഎൽഎ മാരെ കയ്യേറ്റം ചെയ്ത സംഭവം: കോൺഗ്രസ് നേതാക്കളുടെ ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്

highcourt

നിയമസഭയിൽ ഇടതുപക്ഷത്തിൻ്റെ വനിതാ എം എൽ എ മാരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ തങ്ങൾക്കെതിരെ എടുത്ത കേസ് റദ്ദാക്കണമെന്ന കോൺഗ്രസ് നേതാക്കളുടെ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും.

ALSO READ:കെ ഫോൺ പദ്ധതിയിൽ ക്രമക്കേട് ആരോപിച്ച് വി ഡി സതീശൻ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്

എം എൽ എ മാരായിരുന്ന,കെ ശിവദാസൻ നായർ, ഡൊമിനിക് പ്രസൻ്റേഷൻ, എം എ വാഹിദ് എന്നിവർ സമര്പ്പിച്ച ഹർജികളിലാണ് വിധി. 2015 മാർച്ച് 13 ന് യു ഡി എഫ് ഭരണകാലത്ത് ബജറ്റ് അവതരണത്തിനെതിരെ സഭയിൽ നടന്ന പ്രതിഷേധത്തിനിടെയായിരുന്നു സംഭവം.

ALSO READ: ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം: മമതാ ബാനര്‍ജിയുമായി ഒരു പൊതുവേദിയും പങ്കിടില്ലെന്ന് ഗവര്‍ണര്‍ ആനന്ദ ബോസ്

കെ കെ ലതിക , ജമീല പ്രകാശം എന്നിവർ നൽകിയ പരാതിയിലാണ് കോടതി നിർദേശ പ്രകാരം കേസ് എടുത്തത്. ഈ കേസ് റദ്ദാക്കണമെന്ന കോൺഗ്രസ് മുൻ എം എൽ എ മാരുടെ ഹർജിയിലാണ് വിധി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News