തദ്ദേശ ഉപതെരഞ്ഞെടുപ്പ്; തേരോട്ടം തുടര്‍ന്ന് എല്‍ഡിഎഫ്

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ തേരോട്ടം തുടര്‍ന്ന് എല്‍ഡിഎഫ്. കേരളത്തിലെ നിരവധി വാര്‍ഡുകളിലാണ് എല്‍ഡിഎഫ് സീറ്റ് പിടിച്ചെടുത്തത്. തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ കോന്നി അരുവാപ്പുലം പഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ എല്‍ഡിഎഫിന് വിജയം. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിപിഐ എമ്മിലെ മിനി രാജീവ് 431 വോട്ടുകള്‍ നേടി 106 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. സിപിഐ എം അംഗം സി എന്‍ ബിന്ദുവിന് സര്‍ക്കാര്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് പഞ്ചായത്തംഗത്വം രാജിവയ്ക്കുകയായിരുന്നു. തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

ആലഞ്ചേരിയില്‍ സിറ്റിങ് സീറ്റ് നിലനിര്‍ത്തി സിപിഐ എം. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എസ് ആര്‍ മഞ്ജു 510 വോട്ടുകള്‍ നേടി വിജയിച്ചു. യുഡിഎഫില്‍നിന്ന് അന്നമ്മ (സുജാ വിത്സണ്‍) 368 വോട്ടും ബിജെപിയില്‍നിന്ന് എം ഷൈനി 423 വോട്ടും നേടി.

Also Read : തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദത്തില്‍ പറയാനുളളത് പാര്‍ട്ടിക്കുളളില്‍ പറയും: ചാണ്ടി ഉമ്മന്‍

സിപിഐ എം പ്രതിനിധിയായ അജിമോള്‍ വിദേശത്ത് പോയതിനെത്തുടര്‍ന്നുള്ള ഒഴിവിലാണ് തെരഞ്ഞെടുപ്പ്. എല്‍ഡിഎഫ് ഭരിക്കുന്ന പഞ്ചായത്തില്‍ സിപിഐ എം -ആറ്, സിപിഐ – 7 , യുഡിഎഫ് -രണ്ട് , ബിജെപി-മൂന്ന് എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില.

അതിരമ്പുഴ പഞ്ചായത്ത് മൂന്നാം വാര്‍ഡ് കോണ്‍ഗ്രസില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ ടി ഡി മാത്യു (ജോയി) തോട്ടനാനിയാണ് വിജയിച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥി ജോണ്‍ ജോര്‍ജിനെ 214 വോട്ടിനാണ് തോല്‍പ്പിച്ചത്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 98 വോട്ടിന് വിജയിച്ച വാര്‍ഡ് ആണിത്. കോണ്‍ഗ്രസിലെ സജിതടത്തില്‍ രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പു നടന്നത്. ജോയി തോട്ടനാനിയെ കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി എംപി അഭിനന്ദിച്ചു. ഈരാറ്റുപേട്ടയില്‍ 16-ാം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. മുസ്ലിം ലീഗിലെ റൂബിന നാസറാണ് ജയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News