പ്രാഥമിക കാർഷിക വായ്പാ സംഘങ്ങള്‍ക്ക് ഒരേ സോഫ്റ്റ് വെയര്‍: മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍

പ്രാഥമിക കാർഷിക വായ്പാ സംഘങ്ങള്‍ക്ക് ഒരേ സോഫ്റ്റ് വെയര്‍:

പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളിൽ ഒരേതരം സോഫ്റ്റ് വെയർ നടപ്പാക്കും. ഇതിന് ടാറ്റ കൺസൾട്ടൻസി സർവ്വീസസിനെ (TCS) നിർവ്വഹണ ഏജൻസിയായി തീരുമാനിച്ചു. കേന്ദ്രാവിഷ്കൃത പ​ദ്ധതിയിൽ ഭാ​ഗമാകാതെ സംസ്ഥാനം ആവിഷ്ക്കരിച്ച പദ്ധതിയുമായാണ് മുന്നോട്ട് പോവുക. സംസ്ഥാനത്തെ സഹകരണ മേഖല വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനാലും കേരള ബാങ്കുമായി നിരന്തരം ബന്ധം പുലർത്തേണ്ടതിനാലുമാണിത്.

വിദ്യാഭ്യാസ ആനുകൂല്യം നിലനിർത്തും:

എസ് ഐ യു സി ഒഴികെ ക്രിസ്തുമത വിഭാ​ഗത്തിൽപ്പെടുന്ന നാടാർ സമുദായങ്ങൾക്ക് അനുവദിക്കുന്ന എസ് ഇ ബി സി (Socially and Educationally Backward Classes (SEBC)) വിദ്യാഭ്യാസ ആനുകൂല്യം നിലനിർത്തും.

ഒബിസി പട്ടിക:

കേരള സംസ്ഥാന ഒബിസി പട്ടികയിൽ ഉൾപ്പെട്ട സേനൈ തലവർ (Senai Thalavar) എന്ന സമുദായ പദം സേനൈതലൈവർ (Senaithalaivar), Elavaniar, Elavaniya, Elavania എന്ന് മാറ്റം വരുത്തും.

ALSO READ: പുതുപ്പള്ളിയിലെ വോട്ടെണ്ണൽ; കെ കെ റോഡിൽ ഗതാഗത നിയന്ത്രണം

പാലക്കാട് ജില്ലയിലെ പാർക്കവകുലം സമുദായത്തെ സംസ്ഥാന ഒബിസി പട്ടികയിൽപ്പെടുത്തും. ദാസ സമുദായത്തെ സംസ്ഥാന ഒബിസി പട്ടികയിൽപ്പെടുത്തും.

സംസ്ഥാന ഒ.ബി. സി പട്ടികയിൽപ്പെട്ട ‘ചക്കാല’ എന്ന സമുദായപ്പേര് ‘ചക്കാല , ചക്കാല നായർ” എന്നാക്കി മാറ്റും. സംസ്ഥാന ഒബിസി പട്ടികയിൽപ്പെട്ട പണ്ഡിതാർസ് എന്ന സമുദായ പദം പണ്ഡിതാർസ് , പണ്ഡിതർ എന്ന് മാറ്റും. ‌

തസ്തിക:
മഹാത്മാ​ഗാന്ധി സര്‍വ്വകലാശാലയിലെ സ്കൂൾ ഓഫ് കെമിക്കൽ ‍സയൻസസിൽ അസോസിയേറ്റ് പ്രഫസർ തലത്തിലുള്ള ഒരു എൻ എം ആർ ഫാക്കൽറ്റി തസ്തിക സൃഷ്ടിക്കും.

ALSO READ: പാസ്പോർട്ടിനായുള്ള പൊലീസ് വെരിഫിക്കേഷൻ അതിവേഗത്തിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News