തിരുവനന്തപുരം: പത്തനംതിട്ട കലഞ്ഞൂര്‍പാടം റോഡ് നിർമാണ ടെണ്ടറിന് മന്ത്രിസഭായോഗം അംഗീകാരം നൽകി. കൂടാതെ തിരുവനന്തപുരം പഴകുറ്റി മംഗലപുരം റോഡ് റീച്ച് മൂന്നിലെ പോത്തന്‍കോട് – മംഗലപുരം പ്രവൃത്തിക്കുള്ള ടെണ്ടറും മന്ത്രിസഭാ യോഗം അംഗീകരിച്ചു. ഏഴാം ധനകാര്യകമ്മീഷന് രണ്ട് ജോയ്ന്‍റ് ഡയറക്ടര്‍മാരുടെ താല്‍ക്കാലിക തസ്തിക സൃഷ്ടിച്ച് അന്യത്ര സേവന വ്യവസ്ഥയില്‍ നിയമനം നടത്താനും തീരുമാനമായിട്ടുണ്ട്.
കേരള കള്ള് വ്യവസായ വികസന ബോര്‍ഡില്‍ ടെക്നിക്കല്‍ ഓഫീസര്‍ തസ്തികയില്‍ എക്സൈസ് വകുപ്പിലെ ജോയിന്‍റ് എക്സൈസ് കമ്മീഷണര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനെ അന്യത്ര സേവന വ്യവസ്ഥയില്‍ നിയമിക്കും. ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍റന്‍റ് തസ്തികയില്‍ കരാര്‍ വ്യവസ്ഥയിലും കാഷ്വല്‍ സ്വീപ്പറെ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് മുഖേനയും നിയമിക്കും.
എറണാകുളം മാണിക്യമംഗലം സെന്‍റ് ക്ലെയര്‍ ഓറല്‍ ഹയര്‍സെക്കന്‍ററി സ്കൂള്‍ ഫോള്‍ ദി ഡഫിന് ദിവസവേതനാടിസ്ഥാനത്തില്‍ ഒരു കുക്ക് തസ്തിക അനുവദിക്കും.
അംഗീകരിച്ചു
രാജേഷ് രവീന്ദ്രനെ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്സ് പദവിയിലേക്ക് സ്ഥാന കയറ്റം നല്‍കുന്നതിനുള്ള പാനലില്‍ ഉള്‍പ്പെടുത്തിയത് അംഗീകരിച്ചു.
ദീര്‍ഘിപ്പിച്ചു
കേരള സ്റ്റേറ്റ് വെയര്‍ഹൗസിങ്ങ് കോര്‍പ്പറേഷന്‍ എംഡി എസ് അനില്‍ദാസിന്‍റെ നിയമന കാലയളവ് ഒരു വര്‍ഷത്തേക്ക് ദീര്‍ഘിപ്പിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here