മുഖ്യമന്ത്രിയും മന്ത്രിമാരും മാർച്ചുമായി സമരവേദിയിൽ; പ്രതിഷേധം ജന്തർ മന്തറിൽ

കേന്ദ്രത്തിനെതിരായ കേരള സർക്കാരിന്റെ പ്രതിഷേധം ആരംഭിച്ചു. കേരളം ഹൗസിൽ നിന്നും ആരംഭിച്ച മാർച്ച് ഉടൻ ജന്തർ മന്തറിൽ എത്തും. മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിഷേധ പ്ലക്കാർഡുമായാണ് മാർച്ചിൽ അണിനിരന്നത്. രാജ്യം ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒരു പ്രതിഷേധത്തിന് സാക്ഷിയാകുകയാണ് ജന്തർ മന്തർ. സാമ്പത്തികമായി കേന്ദ്രം കേരളത്തെ ഞെരുക്കുമ്പോള്‍ കണ്ടില്ലെന്നോ കേട്ടില്ലെന്നോ നടിക്കാന്‍ ഇടതുപക്ഷ സര്‍ക്കാരിന് കഴിയില്ലെന്നും ഇങ്ങോട്ടടിച്ച അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ ഒരു സര്‍ക്കാരിന് കഴിയും എന്നുകൂടി തെളിയിക്കുകയാണ് ഇന്ന്.

Also Read: ‘ കേരളത്തിന് വളരാനുള്ള സാധ്യതകളെ എങ്ങനെയും ഇല്ലാതാക്കാനാണ് എല്ലാപേരും ശ്രമിക്കുന്നത്’: സംസ്ഥാനത്തിന്റെ പ്രതിരോധത്തിൽ പങ്കുചേർന്ന് വിദ്യാർത്ഥികളും

സംസ്ഥാനത്തെ മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിസഭ കേന്ദ്രത്തിനെതിരെ പ്രതിഷേധിക്കാന്‍ ദില്ലിയിലെത്തുമ്പോള്‍ കേന്ദ്രത്തിന്റെ നിലപാട് എന്താകും എന്നാണ് ഇനി നോക്കിക്കാണേണ്ടത്. തങ്ങളുടെ ഭരണസഞ്ചാരപാത ശരിയായ ദിശയിലൂടെയാണ് മുന്നോട്ട് പോകുന്നത് എന്ന് പല പലതവണ പ്രവര്‍ത്തികളിലൂടെ തെളിയിച്ചിട്ടുള്ള സര്‍ക്കാരാണ് പിണറായി സര്‍ക്കാര്‍. അതിന്റെ ഉദാത്തമാതൃകയാണ് സവകേരള സദസ്.

Also Read: പല ദേശീയ നേതാക്കളും കേരളത്തിന്റെ സമരത്തിൽ പങ്കുചേരും; വിവിധ സംസ്ഥാനങ്ങളിലേക്ക് പടർന്നുകയറുന്ന പോരാട്ടമാകും ഈ സമരം: മന്ത്രി എ കെ ശശീന്ദ്രൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News