കേരളത്തിന്‍റെ തലസ്ഥാനം തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് മാറ്റണമെന്ന സ്വകാര്യ ബില്ലില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് ഹൈബി ഈഡന്‍ എം.പി. തലസ്ഥാന മാറ്റം ആവശ്യപ്പെട്ടത് സ്വന്തം നാടിന്‍റെ താത്പര്യം സംരക്ഷിക്കാന്‍ വേണ്ടിയെന്നാണ് ഹൈബിയുടെ വിശദീകരണം. സ്വകാര്യ ബില്ലുകള്‍ അവതരിപ്പിക്കുന്നതിന് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അനുവാദം വാങ്ങേണ്ട ആവശ്യമില്ലെന്നും എംപി പറഞ്ഞു.
ALSO READ: പുനർജനി പദ്ധതി: റിജിൽ മാക്കുറ്റിയെ തള്ളിപ്പറഞ്ഞ് എം.എം. ഹസൻ
സമൂഹത്തെ ഭിന്നിപ്പിക്കാനോ താത്കാലിക നേട്ടങ്ങള്‍ക്കോ വേണ്ടി അല്ലെന്നാണ് ഹൈബി വിവാദത്തിനും വിമര്‍ശനങ്ങള്‍ക്കും പിന്നാലെ നല്‍കുന്ന പ്രതികരണം. പൊതുഭരണ വകുപ്പില്‍ നിന്ന് ബന്ധപ്പെട്ട ഫയല്‍ പുറത്തുവിട്ടതില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹം ആരോപണമുയര്‍ത്തി.
അതേസമയം വിഷയത്തില്‍ പാര്‍ട്ടിയുടെ അനുമതിയില്ലാതെ സ്വകാര്യ ബില്ലുകള്‍ പാടില്ലെന്ന നിര്‍ദ്ദേശമാണ് ഹൈക്കമാന്‍ഡ് മുന്നോട്ടു വച്ചത്. ബില്ലുകള്‍ പിന്‍വലിക്കാനും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഹൈബി ഈഡനോട് ആവശ്യപ്പെട്ടു. പാര്‍ലമെന്റ് അംഗങ്ങള്‍ സ്വകാര്യ ബില്ലുകള്‍ അവതരിപ്പിക്കുമ്പോള്‍ പാര്‍ട്ടിയുമായി കൂടിയാലോചിക്കണമെന്ന് ഹൈക്കമാഡ് കര്‍ശന നിര്‍ദേശവും നല്‍കി. പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തിലായിരുന്നു ഇടപെടല്‍.
ALSO READ: വള്ളംകളി അപകടം, രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്ന് കൈരളി ന്യൂസ് സംഘം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here