സമരപ്രചാരണ ജാഥകൾക്ക് തുടക്കം

കേരള കാഷ്യൂ വർക്കേഴ്സ് സെന്റർ (സിഐടിയു) സമരപ്രചാരണ ജാഥകൾക്ക് തുടക്കം. കിഴക്കൻ മേഖല ജാഥ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് എസ് ജയമോഹൻ ഉദ്‌ഘാടനം ചെയ്തു.

മിനിമം കൂലി പുതുക്കുക, സ്വകാര്യ ഫാക്ടറികളിൽ മിനിമം കൂലിയും ഡിഎയും പൂർണമായി നൽകുക, സ്റ്റാഫിന്റെ ശമ്പളം പരിഷ്കരിക്കുക, കശുവണ്ടി വ്യവസായത്തെ തകർക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾ തിരുത്തുക, വ്യവസായ പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രസർക്കാർ പ്രത്യേക പാക്കേജ് അനുവദിക്കുക, ബാങ്കുകളുടെ അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ സമരം‌ ആരംഭിക്കുന്നത്. കായംകുളം കൃഷ്ണപുരം കാഷ്യൂ കോർപറേഷൻ ഫാക്ടറിയിൽനിന്ന്‌ ആരംഭിക്കുന്ന കിഴക്കൻ മേഖലാജാഥയുടെ ക്യാപ്റ്റൻ കാഷ്യൂ സെന്റർ പ്രസിഡന്റ്  കെ രാജഗോപാലനാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News