കേരള സെന്റര്‍ അവാര്‍ഡ്; ഡോ. ശ്യാം കൊട്ടിലില്‍ അടക്കമുള്ള എട്ട് ഇന്ത്യന്‍ അമേരിക്കന്‍ മലയാളികള്‍ക്ക്

2023 ലെ കേരള സെന്റര്‍ അവാര്‍ഡ് എട്ട് ഇന്ത്യന്‍ അമേരിക്കന്‍ മലയാളികള്‍ക്ക്. ഡോ. ശ്യാം കൊട്ടിലില്‍, സജീബ് കോയ, ഡോ. അന്ന ജോര്‍ജ്, ഡോ. ഷെല്‍ബി കുട്ടി, അജയ് ഘോഷ്, ലതാ മേനോന്‍, ജയന്ത് കാമിച്ചേരില്‍, ഗോപാല പിള്ള എന്നിവരാണ് അവാര്‍ഡ് ജേതാക്കള്‍ നിസ്വാര്‍ത്ഥമായ സേവനത്തിലൂടെ സമൂഹ നന്മക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരും തങ്ങളുടെ പ്രവര്‍ത്തന മേഖലകളില്‍ പ്രതിഭ തെളിയിച്ചവരുമായ എട്ട് ഇന്ത്യന്‍ അമേരിക്കന്‍ മലയാളികളെയാണ് കേരള സെന്റര്‍ 2023 ലെ അവാര്‍ഡ് ജേതാക്കളായി പ്രഖ്യാപിച്ചത്.

ഒക്ടോബര്‍ 28 ശനിയാഴ്ച്ച 5:30-ന് ന്യൂയോര്‍ക്കിലെ കേരള സെന്റര്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുന്ന മുപ്പത്തൊന്നാമത് വാര്‍ഷിക അവാര്‍ഡ്ദാന ചടങ്ങില്‍ വച്ച് ഇവരെ ആദരിക്കും. അമേരിക്കയിലെയും കേരളത്തിലെയും സാമൂഹ്യ സാംസ്‌ക്കാരിക രാഷ്ട്രീയ നേതാക്കന്മാര്‍ ഈ അവാര്‍ഡ ദാന ചടങ്ങില്‍ പങ്കെടുക്കും.

Also Read: കരുവന്നൂരിലെ നിക്ഷേപകർക്ക് ഒരു രൂപ പോലും നഷ്ടമാകില്ല; മന്ത്രി വിഎൻ വാസവൻ

അമേരിക്കയിലെ പ്രശസ്തമായ കേരള സെന്റര് അവാര്‍ഡ് 2023 ഡോക്ടര്‍ ശ്യാം കൊട്ടിലിനാണ് ലഭിച്ചത്. ബാള്‍ട്ടിമോറിലെ ലോക പ്രശ്തമായ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തലവനായി മലയാളിയായ ഡോക്ടര്‍ ശ്യാം സുന്ദര്‍ കൊട്ടിലില്‍ നിയമിതനായി. ഇന്‍സ്റ്റിറ്റ്യൂട്ട് ന്റെ സ്ഥാപക ഡയറക്ടറായ റോബര്‍ട് സി ഗാലോ യുടെ ഒഴിവിലാണ് മലയാളിയായ ഡോക്ടര്‍ ശ്യാം കൊട്ടിലില്‍ നിയമിതനായത്. 1996 ല്‍ സ്ഥാപിതമായ ഈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഡോക്ടര്‍ റോബര്‍ട് സി ഗാലോ യുടെ ടീമാണ് എയ്ഡ്സ് കാരണമായാ HIV വൈറസ് കണ്ടുപിടിച്ചത്.

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് എം ബി ബി എസ് പൂര്‍ത്തിയാക്കിയ ഡോ. ശ്യാം റോഡ് ഐലന്‍ഡിലെ ബ്രൗണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് റെസിഡന്‍സി തീര്‍ത്തിനു ശേഷം അമേരിക്കയില്‍ ഇന്‌ഫെക്ഷ്യസ് ഡിസീസ് ഹെഡ് ആയ ഡോക്ടര്‍ ആന്റണി ഫൗച്ചിയുടെ കീഴിലാണ് ഫെല്ലോഷിപ്പ് ചെയ്തത്.

Also Read: തൃശൂരില്‍ ഭര്‍ത്താവ് ഭാര്യാ സഹോദരനെ കുത്തി പരുക്കേല്‍പിച്ചു

കേരളത്തില്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങാന്‍ ഡോക്ടര്‍ ശ്യാം കൊട്ടിലില്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കി സഹായിച്ചിരുന്നു. തിരുവന്തപുരത്തെ തോന്നക്കലില്‍ കേരളം 2019ല്‍ ആരംഭിച്ച 27000 സ്‌ക്വര്‍ ഫീറ്റില്‍ ഇന്‍ഫ്രാസ്ട്രക്ചറോടെ ആരംഭിച്ച ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി (ഐഎവി) എല്ലാ പ്രചോദനവും സാങ്കേതികസഹായവും കേരള സര്‍ക്കാരിനു ഡോക്ടര്‍ എം വി പിള്ളക്കൊപ്പം ഡോ. ശ്യാം സുന്ദര്‍ നല്‍കിയിരുന്നു , ഇപ്പോള്‍ തിരുവനന്തപുരത്തെ ഐഎവിയില്‍ ജനറല്‍ വൈറോളജി,വൈറല്‍ വാക്സിന്‍,ആന്റി വൈറല്‍ ഡ്രഗ് റി സര്‍ച് , വൈറല്‍ ആപ്ലിക്കേഷന്‍ അങ്ങനെ നിരവധി ശാഖകള്‍ തുടങ്ങി കഴിഞ്ഞു. ഡോക്ടര്‍ ശ്യാം അമേരിക്കയിലെ ഹെപ്പിറ്റൈറ്റിസ്സ് സി -ട്രീറ്റ്‌മെന്റ് ഗൈഡന്‍സ് ടീമിലെ ഫൗണ്ടര്‍ മെമ്പറാണ്, കൂടാതെ പല രാജ്യങ്ങളിലും വൈറസ് പഠനത്തിന് ഗൈഡന്‍സ് കൊടുക്കുന്ന ഡോക്ടര്‍ കൂടിയാണ്.

Also Read: മാധ്യമപ്രവർത്തകർക്കെതിരായ കടന്നു കയറ്റാതെ അപലപിച്ച് സിപിഐഎം പൊളിറ്റ് ബ്യൂറോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News