വ്യക്തി പൂജയ്ക്ക് നിന്നുകൊടുക്കുന്ന ആളല്ല താനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയെ കുറിച്ചുള്ള പാട്ട് സംബന്ധിച്ച് വാര്‍ത്ത വന്ന പശ്ചാത്തലത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കവിയാരാണ് എന്ന് തനിക്ക് അറിയില്ല. ആ പാട്ട് കേട്ടിട്ടുമില്ല. വല്ലാത്ത ആക്ഷേപം ഉയരുമ്പോള്‍ കുറച്ച് പുകഴ്ത്തല്‍ വന്നാല്‍ അത് നിങ്ങള്‍ക്ക് അസ്വസ്ഥത ഉണ്ടാക്കുമല്ലോയെന്ന് മുഖ്യമന്ത്രി തമാശരൂപേണ പറഞ്ഞു.
ഫ്ലക്‌സ് ഉപയോഗിക്കുന്ന സ്ഥിതി ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സെക്രട്ടറിയേറ്റ് എംപ്ലോയീസ് യൂണിയന്റെ ഫ്ലക്‌സ് ചര്‍ച്ചയായ പശ്ചാത്തലത്തിലാണ് ഇതുസംബന്ധിച്ച ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. എന്നാല്‍, പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആകെ ഇല്ലാതാക്കാന്‍ കഴിയില്ല. നിയമവിധേയമായി മാത്രമേ പാടുള്ളൂ എന്ന് കോടതി തന്നെ പറഞ്ഞിട്ടുണ്ട്. അനുമതി വാങ്ങേണ്ടത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നാണെന്നും നിയമവിധേയമായി കാര്യങ്ങള്‍ നടത്തണം എന്ന് അഭിപ്രായമാണ് സര്‍ക്കാരിന് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
ശിവഗിരി മഠത്തിന്റെ ആചാര പരിഷ്‌കരണ യാത്ര മാതൃകാപരമായ തീരുമാനമാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. ശ്രീനാരായണ എതിര്‍ത്ത കാര്യങ്ങള്‍ പുനഃസ്ഥാപിക്കാനുള്ള ശ്രമം പോലും നടക്കുന്നുണ്ട്. ആ ഘട്ടത്തില്‍ ശിവഗിരി മഠത്തിന്റെ ഇടപെടല്‍ മാതൃകാപരമാണ്. സമൂഹത്തിനു മുന്നില്‍ ഒരുപാട് ചോദ്യങ്ങളുണ്ടെന്ന് നെയ്യാറ്റിന്‍കരയിലെ സമാധി വിഷയത്തിലെ ചോദ്യത്തോട് അദ്ദേഹം പറഞ്ഞു. വിഷയം കോടതിയുടെ മുന്നിലെത്തിയിട്ടുണ്ടെന്നും അത് അതിന്റെ വഴിക്ക് പോകട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here