എല്ലാ കുഞ്ഞുങ്ങളെയും സ്‌കൂളുകളിലേക്ക് സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ALSO READ: മദ്യപിച്ചിട്ടില്ല; രവീണ ടണ്ഠന് എതിരെയുള്ള പരാതി വ്യാജമെന്ന് മുംബൈ പൊലീസ്
കുട്ടികള്‍ സ്‌കൂളിലേക്ക് എത്തുന്നത് നിറഞ്ഞ സന്തോഷത്തോടെയാണ്. കുട്ടികള്‍ക്ക് നേരത്തെ തന്നെ പാഠപുസ്തകങ്ങളും യൂണിഫോമും ലഭിച്ചതില്‍ സന്തോഷം. എല്ലാ കുട്ടികളെയും സ്‌കൂളുകളിലേക്കു സ്വാഗതം ചെയുന്നു. പുതിയ കാലവും പുതിയ ലോകവുമാണ്. അതിനെ നേരിടാന്‍ കുട്ടികള്‍ പ്രാപ്തരാവണമെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: പുല്‍വാമയില്‍ സുരക്ഷാസേനയും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍; തെരച്ചില്‍ തുടരുന്നു
പൊതുവിദ്യാഭ്യാസ മേഖല തകച്ചയുടെ വക്കില്‍ എത്തിയപ്പോഴാണ് 2014ല്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ആരംഭിച്ചത്.കേരളത്തിലെ 923 സ്‌കൂളുകളുടെ കെട്ടിട നിര്‍മാനത്തിന് കിഫ്ബി വഴിയാണ് ഫണ്ട് അനുവദിച്ചത്. 30373 അധ്യാപകരെ നിയമിച്ചു. അധ്യാപകര്‍ കുട്ടികള്‍ക്ക് പാഠപുസ്തകത്തിലെ അറിവ് മാത്രമല്ല ലോകത്തെയും സമൂഹത്തെയും കുറിച്ചുള്ള അറിവുകള്‍ പകരാന്‍ കഴിയണം. മാതൃഭാഷ വിദ്യാഭ്യാസം ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു. മാറുന്ന കാലത്തിനു അനുസരിച്ചു പുരോഗതി ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here