കേരളീയം സമാപനം: പലസ്തീന് ഐകൃദാര്‍ഢ്യവുമായി മുഖ്യമന്ത്രി

കേരളപ്പിറവി ദിനത്തില്‍ ആരംഭിച്ച കേരളീയം പരിപാടിയുടെ സമാപന ചടങ്ങില്‍ പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പലസ്തീന്‍ വിഷയത്തില്‍ നിഷ്പക്ഷ നിലപാട് സ്വീകരിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘കേരളീയം ആഘോഷിക്കുമ്പോഴും പലസ്തീനെക്കുറിച്ച് ആലോചിച്ച് മനസില്‍ വേദന തങ്ങി നില്‍ക്കുകയാണ്. പൊരുതുന്ന പലസ്തീന് ഒറ്റക്കെട്ടായി പിന്തുണ നല്‍കുകയാണ്.” – മുഖ്യമന്ത്രി പറഞ്ഞു.

ALSO READ:ഉത്തർപ്രദേശിൽ മദ്യപിച്ച് ബോധമില്ലാതെ സ്‌കൂളിലെത്തിയ അധ്യാപകൻ; വീഡിയോ പ്രചരിച്ചതിനെ തുടർന്ന് സസ്‌പെൻഷൻ

അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട കേരളീയത്തിന് ലഭിച്ച ജനപങ്കാളിത്തം അമ്പരപ്പിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.ഏഴു ദിവസങ്ങളായി തലസ്ഥാനത്ത് നടത്തിയ കേരളീയം -2023നെതിരായ വിമര്‍ശനങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കി. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കെ കോടികള്‍ ചിലവിട്ട് കേരളീയം നടത്തുന്നതിനെതിരെ പ്രതിപക്ഷം ഉള്‍പ്പെടെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. കേരളീയം സമ്പൂര്‍ണ വിജയമായെന്നും എല്ലാവര്‍ഷവും തുടരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ALSO READ:ഭേൽപുരി ഭക്ഷണം നമ്മുടെ നാട്ടിലും പ്രിയം; എന്നാൽ തയാറാക്കുന്ന വീഡിയോ കണ്ട് മനം മടുത്ത് ആളുകൾ: വീഡിയോ

കേരളീയം, സംസ്ഥാനത്തെ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചു. നെഗറ്റീവ് വശങ്ങള്‍ അല്ല അതിലൂടെ അവതരിപ്പിക്കപ്പെട്ടത്. യുവനജങ്ങളുടെ പങ്കാളിത്തം ഏറെ ശ്രദ്ധേയമായി. ചുരുങ്ങിയ ആളുകളാണ് സംഘാടകരായി ഉണ്ടായിരുന്നത്. എന്നിട്ടും പൂര്‍ണ വിജയമായി. കേരളീയത്തിലെ സെമിനാറുകള്‍ മുന്നോട്ട് വച്ചത് സര്‍ക്കാര്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ചുള്ള സൂചനകളാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News