ക്രിസ്മസ് ബമ്പറില്‍ റെക്കോര്‍ഡ് വില്‍പ്പന; കാത്തിരിപ്പ് ഇനി ആറുദിവസം മാത്രം

ക്രിസ്മസ് ന്യു ഇയര്‍ ബമ്പര്‍ നറുക്കെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രം. ജനുവരി 24ന് ഉച്ചകഴിഞ്ഞ് രണ്ട് മണിക്കാണ് നറുക്കെടുപ്പ് നടക്കുക.ഇത്തവണ ക്രിസ്മസ് ബമ്പറിലൂടെ ഇരുപത്തി ഒന്ന് കോടിപതികളാണ് ഉണ്ടാവാന്‍ പോകുന്നത്. ക്രിസ്മസ് ന്യു ഇയര്‍ ബമ്പര്‍ ടിക്കറ്റിന്റെ വില 400 രൂപയാണ്.

Also read:തണുപ്പില്‍ വിറച്ച് ഊട്ടി; താപനില പൂജ്യത്തിന് അരികിൽ

ഒന്നാം സമ്മാനം ഇരുപത് കോടിയാണ്. രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേര്‍ക്ക്. മൂന്നാം സമ്മാനം പത്ത് ലക്ഷം(ഓരോ പരമ്പരകള്‍ക്കും മൂന്ന് വീതം ആകെ 30 പേര്‍ക്ക്). നാലാം സമ്മാനം മൂന്ന് ലക്ഷം(ഓരോ പരമ്പരകള്‍ക്കും രണ്ട് വീതം ആകെ 20 പേര്‍ക്ക്). അഞ്ചാം സമ്മാനം രണ്ട് ലക്ഷം(ഓരോ പരമ്പരകള്‍ക്കും രണ്ട് വീതം ആകെ 20 പേര്‍ക്ക്). കൂടാതെ 5000, 4000,1000, 500, 400 രൂപ എന്നിങ്ങനെ നിരവധി സമ്മാനങ്ങളും ഭാഗ്യശാലികളെ കാത്തിരിക്കുന്നു.

Also read:നടന്നത് അതിവിദഗ്ധ തട്ടിപ്പ്; ജീവനക്കാരിയും ഡോക്ടറായ മകളും തട്ടിയത് ഒന്നരക്കോടിയോളം

പത്ത് സീരീസുകളിലായി ടിക്കറ്റ് പുറത്തിറക്കിയിരിക്കുന്നത്. 2023 നവംബറില്‍ വില്‍പ്പന ആരംഭിച്ച ബമ്പറിന്റെ വില്‍പ്പന റെക്കോര്‍ഡിലേക്ക് കുതിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News