രത്തൻ ടാറ്റയുടെ മരണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

RATAN TATA

ടാറ്റ ഗ്രൂപ്പ് ചെയർമാനും അറിയപ്പെടുന്ന വ്യവസായിയും സാമൂഹിക സേവകനുമായ രത്തൻ ടാറ്റയുടെ മരണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ടാറ്റയുടെ മരണത്തിൽ അഗാധ ദുഃഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി അദ്ദേഹം കേരളത്തിന്‍റെ വികസനത്തിന് നൽകിയ അതുല്യമായ പിന്തുണയേയും അനുസ്മരിച്ചു. അദ്ദേഹത്തിന്‍റെ കുടുംബത്തിനും ടാറ്റ ഗ്രൂപ്പിനും അനുശോചനം രേഖപ്പെടുത്തുന്നതായും മുഖ്യമന്ത്രി എക്സിൽ കുറിച്ചു.

ALSO READ: മുംബൈ ഭീകരാക്രമണം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ടാറ്റ താജിലെത്തി; പിന്നാലെ ആ വമ്പന്‍ പ്രഖ്യാപനവും

കേരളത്തിൽ പല വികസന പ്രവർത്തനങ്ങളിലും പങ്കു വഹിച്ച ടാറ്റ ഗ്രൂപ്പ് 2018 ലെ പ്രളയ സമയത്തും സഹായ ഹസ്തവുമായി എത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration