വയനാട് ഉരുള്‍ പൊട്ടലിലെ പുനരധിവാസ നടപടികള്‍ ആരംഭിച്ചെന്നും ഇതിനായി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പുനരധിവാസത്തിനായി 75 സര്‍ക്കാര്‍ ക്വാര്‍ട്ടേസുകള്‍ സജ്ജമാക്കി. കൂടാതെ 177 വീടുകള്‍ വാടകക്ക് നല്‍കാന്‍ ഉടമസ്ഥര്‍ തയ്യാറായി. 105 വാടക വീടുകള്‍ അനുവദിച്ചു നല്‍കി. മാറി താമസിക്കാന്‍ ബാക്കിയുള്ളവര്‍ സമയം ആവശ്യപ്പെട്ടു. വാടക വീടുകള്‍ കണ്ടെത്താന്‍ കാര്യമായ തടസം ഇല്ല. 17 കുടുംബങ്ങളില്‍ ഒരാളും അവശേഷിക്കുന്നില്ല. 65 പേരാണ് ഈ കുടുംബത്തില്‍ ഉള്ളത്. കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായം വിതരണം ചെയ്തു. 119 പേരെ ഇനി കണ്ടെത്താനുണ്ട്. ദുരിതമേഖലയിലെ ആളുകളെ തിരികെ കൊണ്ട് വരാന്‍ ബാങ്കുകളുടെ പിന്തുണ അനിവാര്യം. വിവിധ ലോണുകള്‍ എടുത്തവരാണ് ഭൂരിഭാഗം പേരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ALSO READ: ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ സ്‌പേസ് ഓഡിറ്റ് നടത്തണം: മന്ത്രി വീണാ ജോര്‍ജ്
ലോണുകള്‍ എഴുതി തള്ളണമെന്ന കാര്യം ബാങ്കുകളോട് ആവശ്യപ്പെടാന്‍ തീരുമാനിച്ച പുതിയ ലോണുകള്‍ നിബന്ധനകള്‍ ലഘുകരിച്ച് നല്‍കാന്‍ ആവശ്യപ്പെടും. ദുരന്ത മേഖലയിലെ എല്ലാ റിക്കവറി നടപടികളും നിര്‍ത്തിവയ്ക്കും. ലഭ്യമാക്കുന്ന എല്ലാ സഹായവും ദുരിതബാധിതര്‍ക്ക് എത്തുന്നു എന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here