‘ഫയലുകളില്‍ കാലതാമസം പാടില്ല’; ജനങ്ങൾക്ക് ആനുകൂല്യം നൽകാൻ ബ്യൂറോക്രസിയുടെ ചട്ടക്കൂട് ഭേദിക്കണമെന്നും മുഖ്യമന്ത്രി

pinarayi-vijayan

നവീകരണത്തിന് ചാലുകീറേണ്ടവരാണ് കെഎഎസ് ഉദ്യോഗസ്ഥരെന്നും ഉത്തരവാദിത്വപൂര്‍ണമായ ഉദ്യോഗസ്ഥ സംസ്‌കാരം നമുക്ക് അനിവാര്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ഒന്നാം വാര്‍ഷിക സമ്മേളനവും കെഎഎസ് ദിനാഘോഷവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2017 ഡിസംബര്‍ 29നാണ് സംസ്ഥാനത്ത് കെഎഎസ് ചട്ടം പുറപ്പെടുവിക്കുന്നത്. എൽഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ഒന്നര വര്‍ഷത്തിന് ശേഷം ചില കാര്യങ്ങളില്‍ മുന്നേറ്റം ഉണ്ടാക്കാനായി. പല കോണുകളില്‍ നിന്നും പോസിറ്റീവ് റിസള്‍ട്ട് ലഭിച്ചു. എങ്കിലും ഇനിയും മുന്നേറാന്‍ ഉണ്ട്. നിലവില്‍ ഉള്ള സമ്പ്രദായം നിലനിര്‍ത്താന്‍ അല്ല. പുതിയ മാറ്റം കൊണ്ടുവരാനാണ് നിയമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Read Also: ഉന്നതവിദ്യാഭ്യാസ മേഖലയില്‍ കുതിച്ച് കേരളം; ദേശീയ ശരാശരിയേക്കാള്‍ ഏറെ മുന്നിൽ

ഇക്കാര്യം ഓര്‍മയില്‍ വേണം. ചില വകുപ്പുകളില്‍ പഴയതുപോലെയുമല്ല ഉള്ളത്. മാറ്റങ്ങള്‍ക്ക്, നവീകരണത്തിന് ചാലു കീറാന്‍ ഉള്ളവരാണ് നിങ്ങള്‍. സര്‍ക്കാരിന് ഒരു വകുപ്പും അപ്രധാനമല്ല. അപ്രധാന വകുപ്പുകളെ സുപ്രധാനം ആക്കുന്നതില്‍ മിടുക്ക് തെളിയിക്കണം.

കെഎഎസിലെ എല്ലാ ഉദ്യോഗസ്ഥരും പുതിയ ബാച്ചുകള്‍ക്ക് മാതൃകയാകണം. അതിനൊത്ത് പ്രവര്‍ത്തിക്കണം. ഓരോ ചുമതലയും ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. ഉത്തരവാദിത്വപൂര്‍ണമായ ഉദ്യോഗസ്ഥ സംസ്‌കാരം നമുക്ക് അനിവാര്യമാണ്. പഴയ ശീലങ്ങള്‍ക്ക് അധ്യക്ഷത വഹിക്കുന്ന പദവി ആകരുത്. ബ്യൂറോക്രസിയുടെ ചട്ടക്കൂട് ഭേദിക്കണം. ജനങ്ങള്‍ക്കുള്ള ആനുകൂല്യം എത്രയും പെട്ടെന്ന് നല്‍കലാകണം ഫയല്‍ നോട്ടത്തിന്റെ മാനദണ്ഡം. ഫയലുകളില്‍ കാലതാമസം പാടില്ല. അപ്രധാന വകുപ്പുകളെന്നൊരു വിഭാഗം ഇല്ല. ജനപ്രതിന്ധികളെ അവജ്ഞയോടെ കാണുന്നത് ശരിയല്ല. നാടിന്റെ, സ്വത്തിന്റെ കാവല്‍ക്കാരും വികസന പദ്ധതികളുടെ പ്രചാരകരും ആകണം. അടുത്ത ബാച്ച് കെഎഎസ് ഉദ്യോഗസ്ഥരുടെ നിയമനം ഉടന്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News