7 പദ്ധതികൾക്ക് തുടക്കം കുറിച്ച് കേരള കയർ കോർപറേഷൻ. വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി പി രാജീവ് നിർവഹിച്ചു. അന്താരാഷ്ട്ര നിലവാരമുള്ള ഉൽപ്പന്നങ്ങളുടെ നിർമ്മാണ പരിശീലന കേന്ദ്രവും എക്സ്പോർട്ട് ഡിവിഷനും കയർ പാർക്ക്, ഓഡിറ്റോറിയം,ഇൻ്റർനാഷണൽ ഡിസ്പ്ലേ സെൻ്റർ, പ്രൊഡക്റ്റ് ലോഞ്ച് എന്നിവയാണ് ഉദ്ഘാടനം ചെയ്തത്. മന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ ഇക്കാര്യം വെളിപ്പെടുത്തി.
ALSO READ:അപൂർവ്വരോഗം ബാധിച്ച് സുഹൃത്തിന്റെ മരണം; വിയോഗത്തിൽ വിങ്ങി നിവിൻ പോളി
ആധുനികവൽക്കരണവും പുതുതലമുറയെ ലക്ഷ്യമിട്ടുകൊണ്ട് തുടങ്ങിയ പദ്ധതികളാണ് ഇത്. മികച്ച ഡിസൈനർമാരാണ് ഡിസൈൻ സെൻ്ററിനൊപ്പം പ്രവർത്തിക്കുന്നത്. കയർമേഖലയെ ലാഭകരമാക്കാൻ സർക്കാർ ലക്ഷ്യമിടുന്ന പദ്ധതികൾ.
മന്ത്രി പി രാജീവിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം
7 പദ്ധതികൾക്കാണ് ഇന്നലെ കേരള കയർ കോർപ്പറേഷനിൽ തുടക്കം കുറിച്ചത്. ആധുനികവൽക്കരണം ലക്ഷ്യമിട്ടുകൊണ്ട് റിസർച്ച് ആൻ്റ് പ്രൊഡക്ഷൻ ഡിസൈൻ സെൻ്ററും പുതുതലമുറയെ ലക്ഷ്യമിട്ടുകൊണ്ട് അന്താരാഷ്ട്ര നിലവാരമുള്ള ഉൽപ്പന്നങ്ങളുടെ നിർമ്മാണ പരിശീലന കേന്ദ്രവും കയറ്റുമതിയിൽ നേട്ടം കൊയ്യുന്നതിനായി എക്സ്പോർട്ട് ഡിവിഷനും ഇതിന് പുറമെ കയർ പാർക്ക്, ഓഡിറ്റോറിയം, ഇൻ്റർനാഷണൽ ഡിസ്പ്ലേ സെൻ്റർ, പ്രൊഡക്റ്റ് ലോഞ്ച് എന്നിവയാണ് ഇന്നലെ ഉദ്ഘാടനം ചെയ്തത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ നിന്നുള്ള മികച്ച ഡിസൈനർമാരാണ് ഡിസൈൻ സെൻ്ററിനൊപ്പം പ്രവർത്തിക്കുന്നത്. എക്സ്പോർട്ട് രംഗത്താവശ്യമായ എല്ലാ സർട്ടിഫിക്കറ്റുകളും നേടിയാണ് എക്സ്പോർട്ട് ഡിവിഷൻ പ്രവർത്തനം ആരംഭിക്കുന്നത്. ആധുനികവൽക്കരണത്തിലൂടെ സ്ഥാപനത്തെ മത്സരക്ഷമമാക്കാനും സ്വകാര്യമേഖലയുമായുള്ള ആരോഗ്യകരമായ മത്സരത്തിലൂടെ കയർമേഖലയെ ലാഭകരമാക്കാനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്. അതിന് സഹായകമാകുന്നതാകും ഈ പദ്ധതികൾ.
ALSO READ:യുവതിക്ക് നേരെ ലൈംഗികാതിക്രമം; ടെലിവിഷൻ താരം അറസ്റ്റിൽ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here