പുര കത്തുമ്പോള്‍ വാഴവെട്ടി കോണ്‍ഗ്രസ്‌

രാഹുല്‍ വിഷയത്തിലും കേരളത്തില്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ച് കോണ്‍ഗ്രസ്. മുഖ്യമന്ത്രിയടക്കം രാഹുലിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടും പ്രതിപക്ഷ ഐക്യം തകര്‍ക്കാന്‍ കോണ്‍ഗ്രസ് നീക്കം. സിപിഐഎമ്മിന് ഇരട്ട മുഖമെന്ന പ്രസ്താവനയുമായി വിഡി സതീശന്‍. അതസമയം സതീശന്റെ പ്രസ്താവന ആരെ സഹായിക്കാനാണെന്ന് പി.രാജീവ് ചോദിച്ചു.

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ വിഷയത്തില്‍ വ്യക്തമായ രാഷ്ട്രീയ നിലപാടാണ് സിതാറാം യെച്ചൂരി മുതല്‍ കേരളത്തിലെ മുഖ്യമന്ത്രി വരെ എടുത്തത്. ജനാധിപത്യത്തിനെതിരെ സംഘപരിവാര്‍ നടത്തുന്ന ഹിംസാത്മക കടന്നാക്രമണമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. ഇടതുപക്ഷത്തിന്റെ ശക്തമായ നിലപാടിനെ പരക്കെ കോണ്‍ഗ്രസ് ദേശീയ നേതാക്കള്‍ സ്വാഗതം ചെയ്യുന്ന ഘട്ടത്തിലാണ് കേരളത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധമായി പ്രതിപക്ഷം ഇതിനെ മാറ്റിയിരിക്കുന്നത്.

യൂത്ത് കോണ്‍ഗ്രസിന്റെയും കെഎസ് യുവിന്റെയും മാര്‍ച്ച് പൊടുന്നനെ സംസ്ഥാന പൊലീസിനെതിരെ തിരിഞ്ഞതും ഇതിന് ഉദാഹരണമാണ്. രാജ്ഭവന്‍ മാര്‍ച്ചില്‍ പെട്ടെന്നായിരുന്നു പ്രകോപനം. ഇത് രാഷ്ട്രീയ ആയുധമാക്കാനും വിഡി.സതീശന്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചു

രാഹുല്‍ വിഷയത്തില്‍ പോലും സംഘപരിവാറിനെ തുറന്ന് എതിര്‍ക്കുകയല്ല കേരളത്തിലെ കോണ്‍ഗ്രസ്. സിപിഐഎം ഉയര്‍ത്തിക്കാട്ടുന്ന ഉയര്‍ന്ന ജനാധിപത്യ നിലപാടും കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ തിരിച്ചറിയിന്നില്ലന്നതാണ് വസ്തുത.അവിടെയും സങ്കുചിത അധികാര രാഷ്ട്രീയത്തിലാണ് കോണ്‍ഗ്രസിന്റെ കണ്ണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News