‘ജോസഫ് ഗ്രൂപ്പ് കടലാസ് സംഘടന, യുഡിഎഫ് നിര്‍ജീവമായി’; കേരള കോണ്‍ഗ്രസ് വിട്ട് വിക്ടര്‍ ടി തോമസ്

പാര്‍ട്ടി വിട്ട് മുതിര്‍ന്ന കേരള കോണ്‍ഗ്രസ് നേതാവ് വിക്ടര്‍ ടി തോമസ്. വര്‍ഷങ്ങള്‍ നീണ്ട കേരള കോണ്‍ഗ്രസ് ബന്ധമാണ് വിക്ടര്‍ ടി തോമസ് അവസാനിപ്പിച്ചത്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവായിരുന്നു. ജോസഫ് ഗ്രൂപ്പ് കടലാസ് സംഘടനയായി മാറിയെന്നും യുഡിഎഫ് സംവിധാനം നിര്‍ജീവമായെന്നും വിക്ടര്‍ ടി തോമസ് ആരോപിച്ചു.

കഴിഞ്ഞ ഇരുപത് വര്‍ഷമായി കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റായിരുന്നു വിക്ടര്‍ ടി തോമസ്. യുഡിഎഫ് ചെയര്‍മാനായും പ്രവര്‍ത്തിച്ചുവരികയായിരുന്നു. പത്തനംതിട്ടയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പാര്‍ട്ടിക്കും യുഡിഎഫിനുമെതിരെ വിക്ടര്‍ ടി തോമസ് ആഞ്ഞടിച്ചു. ജോസഫ് ഗ്രൂപ്പ് കടലാസില്‍ ഒതുങ്ങിയെന്നും പ്രവര്‍ത്തനങ്ങള്‍ക്ക് മങ്ങലേറ്റെന്നും അദ്ദേഹം ആരോപിച്ചു. ഭാവി പരിപാടികള്‍ പിന്നീട് ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുന്‍പ് തിരുവല്ലയില്‍ നിന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടുണ്ട് വിക്ടര്‍ ടി തോമസ്. അതിനിടെ വിക്ടര്‍ ടി തോമസ് ബിജെപിയിലേക്കെന്ന രീതിയില്‍ അഭ്യൂഹങ്ങള്‍ പരന്നിട്ടുണ്ട്. ഇതിനോട് അദ്ദേഹം പ്രതികരിച്ചിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News