തെരഞ്ഞെടുപ്പ് പരാജയത്തിൽ ഒരാളെ മാത്രം കുറ്റപ്പെടുത്താൻ കഴിയില്ല; തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തി കേരള കോൺഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റി യോഗം

തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തി കേരള കോൺഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റി യോഗം. പരസ്പരമുള്ള പഴിചാരങ്ങൾക്കപ്പുറം കൂട്ടായ തിരുത്തലുകളാണ് ഉണ്ടാകേണ്ടതെന്ന് കോട്ടയത്ത് ചേർന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൻ്റെ വിലയിരുത്തൽ. രാജ്യസഭാംഗമായി തിരഞ്ഞെടുത്ത പാർട്ടി ചെയർമാൻ ജോസ് കെ മാണിക്ക് സ്വീകരണവും നൽകി.

Also Read; വയനാട്ടിലെ വകുപ്പുമായി ബന്ധപ്പെട്ട ക്ഷേമ പദ്ധതികൾ വേഗത്തിലാക്കും, കാര്യങ്ങൾ പഠിച്ച് പ്രവർത്തിക്കും: മന്ത്രി ഒ ആർ കേളു

തെരഞ്ഞെടുപ്പ് പരാജയത്തിൽ ഒരാളെ മാത്രം കുറ്റപ്പെടുത്താൻ കഴിയില്ലെന്ന് കോട്ടയത്ത് ചേർന്ന കേരളാ കോൺഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റി യോഗം വിലയിരുത്തി. മുഖ്യമന്ത്രിയെ മാത്രം പഴിചാരുന്നതിൽ അർത്ഥമില്ല. തിരഞ്ഞെടുപ്പ് വിജയങ്ങളിലുള്ളതുപോലെ പരാജയങ്ങളിലും കൂട്ടത്തരവാദിത്തമാണ് മുന്നണിക്കുള്ളത്. പരാജയത്തിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിനായി ഒരുങ്ങണമെന്നും യോഗം നിർദ്ദേശിച്ചു.

Also Read; ഛത്തീസ്ഗഡിൽ നക്സൽ ആക്രമണം; രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു

സ്റ്റിയറിങ് കമ്മിറ്റി യോഗത്തിന് മുന്നോടിയായി രാജ്യസഭാംഗമായി തിരഞ്ഞെടുത്ത ജോസ് കെ മാണിക്ക് സ്വീകരണം നൽകി. കേരള കോൺഗ്രസ് പാർട്ടിക്ക് സിപിഐഎം നൽകിയത് വലിയ പരിഗണനയാണെന്ന് ജോസ് കെ മാണി യോഗത്തിൽ പറഞ്ഞു. വൈസ് ചെയർമാൻ തോമസ് ചാഴികാടന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എം.എൽ.എമാർ ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News