ട്വന്റി ട്വന്റിയിലെ ഉജ്ജ്വല പ്രകടനത്തിന് ശേഷം മടക്കം; വനിതാ ക്രിക്കറ്റ് താരങ്ങൾക്ക് കേരള ക്രിക്കറ്റ് അസോസിയേഷന്റെ സ്വീകരണം

ഇന്ത്യൻ വനിത ക്രിക്കറ്റ് താരങ്ങളായ സജനാ സജീവനും ആശാ ശോഭനയ്ക്കും തിരുവനന്തപുരം വിമാനത്താവളത്തിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ സ്വീകരണം നൽകി. ബംഗ്ലാദേശിനെതിരായ ട്വൻ്റി- ട്വൻ്റി പരമ്പരയിൽ ഉജ്ജ്വല പ്രകടനം പുറത്തെടുത്താണ് ഇരുവരും നാട്ടിൽ തിരിച്ചെത്തിയത്. പരമ്പരയിൽ നല്ല പ്രകടനം നടത്താൻ കഴിഞ്ഞെന്ന് ഇരുവരും പറഞ്ഞു.

Also Read: ബാങ്ക് ബാലന്‍സ് കാലിയായി, കുടുംബം നോക്കാന്‍ പറ്റാത്ത അവസ്ഥ വന്നു; ഒരാഴ്ചയ്ക്കുള്ളില്‍ തീവണ്ടി എന്ന സിനിമ ലഭിച്ചു: സംയുക്ത

ബംഗ്ലാദേശിനെതിരായ 20 – 20 പരമ്പര സ്വന്തമാക്കിയതിൽ മലയാളി വനിതാ താരങ്ങളുടെ പങ്ക് പ്രധാനമായിരുന്നു. ആദ്യ മൂന്നു മത്സരങ്ങളിൽ സജനയും അവസാന രണ്ട് കളികളിൽ ആശയും നടത്തിയ പ്രകടനം മികച്ചതായിരുന്നു. ആദ്യമായി ഇന്ത്യയുടെ നില കുപ്പായത്തിൽ അരങ്ങേറ്റം ഭംഗിയാക്കിയതിന്റെ സന്തോഷത്തിലാണ് താരങ്ങൾ സ്വന്തം നാട്ടിലെത്തിയത്. മലയാളി താരങ്ങൾക്ക് കേരള ക്രിക്കറ്റ് അസോസിയേഷൻ തിരുവനന്തപുരം വിമാനത്താവളത്തിൽ വരവേൽപ്പ് നൽകി.

Also Read: ‘മെല്ലെയൊന്നു പാടി നിന്നെ ഞാനുറക്കിയോമനേ’, ഇളയരാജയുടെ ആത്മാവിൽനിന്ന് ഒരു ഗാനം ഒഴുകിവരുന്നത് ഞാൻ നേരിട്ട് കണ്ടു; പാട്ടിന് പിന്നിലെ കഥ പറഞ്ഞ് സത്യൻ അന്തിക്കാട്

ആശ തിരുവനന്തപുരം സ്വദേശിയാണ് സജന. വയനാട് സ്വദേശിയായ ആശയുടെ മാതാപിതാക്കളും വിമാനത്താവളത്തിൽ എത്തിയിരുന്നു. കഠിന പരിശീലനത്തിലൂടെ ടീമിലെ സ്ഥിരം സാന്നിധ്യമാവുക എന്നതാണ് ഇരുവരുടെയും ലക്ഷ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News