എട്ടിൽ മുട്ടുമടക്കി കാലിക്കറ്റ്: കേരള ക്രിക്കറ്റ് ലീഗിൽ ഏരീസ് കൊല്ലം സെയ്‍ലേഴ്സിന് വിജയത്തുടക്കം

kerala cricket league

കേരള ക്രിക്കറ്റ് ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ ഏരീസ് കൊല്ലം സെയ്‍ലേഴ്സിന് വമ്പൻ ജയം. കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെ എട്ട് വിക്കറ്റിനാണ് കൊല്ലം തോൽപ്പിച്ചത്.

ALSO READ: ജാഗ്രത പാലിക്കുക; കുടിവെള്ളള ചാര്‍ജ് കുടിശ്ശികയുടെ പേരില്‍ തട്ടിപ്പ്

ടോസ് നേടിയ കൊല്ലം ബോളിംഗാണ് ആദ്യം തിരഞ്ഞെടുത്തത്. 20 ഓവറിൽ ഒന്‍പതു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 104 റൺസ് ആണ് കാലിക്കറ്റ് അടിച്ചുകൂട്ടിയത്. മുപ്പത്തിയേഴ് പന്തിയിൽ നിന്നുജ് മുപ്പത്തിയെട്ട് റൺസ് നേടിയ അരുണാണ് കാലിക്കറ്റിന് വേണ്ടി ഏറ്റവും കൂടുതൽ സ്കോർ ചെയ്തത്.

ALSO READ: യുവനടിയുടെ പരാതി; നടന്‍ അലന്‍സിയറിനെതിരെ കേസ്

മറുപടി ബാറ്റിങ്ങിൽ ഗംഭീര പ്രകടനമാണ് കൊല്ലം കാഴ്ച്ചവെച്ചത്. അർദ്ധ സെഞ്ചറി നേടിയ അഭിഷേക് നായരാണ് കൊല്ലത്തെ വിജയത്തിലേക്കെത്തിച്ചത്. നാല് സിക്‌സും, മൂന്ന് ഫോറുകളും ഉൾപ്പടെ അറുപത്തിയൊന്ന് റൺസ് താരം സംഭാവന നൽകി. ക്യാപ്റ്റൻ സച്ചിൻ ബേബിക്ക് പത്തോന്പത് റൺസ് മാത്രമേ നേടാൻ കഴിഞ്ഞൊള്ളൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here