കേരള ക്രിക്കറ്റ് ലീഗ്; കാലിക്കറ്റ്‌ ഗ്ലോബ് സ്റ്റാർസ് ഫൈനലിൽ

KCL Final

ട്രിവാൻഡ്രം റോയൽസിനെ 18 റൺസിന് തോൽപ്പിച്ച് കാലിക്കറ്റ്‌ ഗ്ലോബ് സ്റ്റാർസ് കേരള ക്രിക്കറ്റ് ലീഗ് ഫൈനലിൽ പ്രവേശിച്ചു. അഖിൽ സ്കറിയയുടെ ഓൾറൗണ്ട് പ്രകടനമാണ് കാലിക്കറ്റ്‌ ഗ്ലോബ് സ്റ്റാർസിനെ വിജയത്തിലെത്തിച്ചത്. ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ്‌ ഗ്ലോബ് സ്റ്റാർസ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 173 റൺസ് എടുത്തു. ക്യാപ്റ്റൻ രോഹൻ കുന്നുമ്മൽ, അഖിൽ എസ് എന്നിവരുടെ അർദ്ധ സെഞ്ച്വറിയുടെ ബലത്തിലാണ് മെച്ചപ്പെട്ട സ്കോറിലെത്തിയത്. 15-ാം ഓവർ വരെ ട്രിവാൻഡ്രം റോയൽസിന്റെ കയ്യിലിരുന്ന കളി ഓൾറൗണ്ട് പ്രകടനത്തിലൂടെ അഖിൽ എസ് പിടിച്ചെടുക്കുകയായിരുന്നു.

Also Read: ചാമ്പ്യൻസ്…; ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യയ്ക്ക് കിരീടം, ചൈനയെ പരാജയപ്പെടുത്തിയത് ഒരു ഗോളിന്

കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സെമി ഫൈനലിൽ ഏരിസ് കൊല്ലം സെയിലേഴ്‌സ് തൃശൂർ ടൈറ്റൻസിനെ നേരിടുന്നു. അവസാനം കിട്ടിയ വിവരത്തിൽ കൊല്ലം സെയിലേഴ്സ് 211 റൺസിന്റെ വിജയ ലക്ഷ്യം തൃശൂർ ടൈറ്റൻസിന് മുമ്പിൽ ഉയർത്തിയിട്ടുണ്ട്. 61 പന്തിൽ നിന്ന് 103 റൺസ് നേടിയ അഭിഷേകും, 82 റൺസുമായി പുറത്താകാതെ നിന്ന ക്യാപ്റ്റൻ സച്ചിൻ ബേബിയുമാണ് മികച്ച സ്കോർ നേടാൻ കൊല്ലത്തെ സഹായിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News