ട്രിവാൻഡ്രത്തെ എറിഞ്ഞിട്ടു; വിജയതുടർച്ചയുമായി ആലപ്പുഴ റിപ്പിൾസ്

KCL Trivandrum vs Alappuzha

ചൊവ്വാഴ്ച നടന്ന കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം മത്സരത്തിൽ ട്രിവാൻഡ്രം റോയൽസിനെതിരെ 33 റൺസിന്റെ ആധികാരിക വിജയം നേടി ആലപ്പുഴ റിപ്പിൾസ്. ടോസ് നേടി ബോളിംഗ് തിരഞ്ഞെടുത്ത ട്രിവാൻഡ്രത്തെ ആലപ്പുഴയുടെ ഓപ്പണർമാരായ മുഹമ്മദ് അസ്ഹറുദ്ദീനും (28) കൃഷ്ണപ്രസാദും (23) ചേർന്ന് അടിച്ചൊതുക്കി.

Also read: എതിരാളികൾക്ക് തലവേദനയാകുമോ; ഇന്റലിന്റെ രണ്ടാം തലമുറ കോർ അൾട്രാ 200V ശ്രേണിയിലുള്ള പ്രൊസസറുകൾ പുറത്തിറക്കി

ആദ്യ വിക്കറ്റിൽ സഖ്യം 51 റൺസിന്റെ കൂട്ടുക്കെട്ട് പടുത്തുയർത്തി. പിന്നീട് തുടർച്ചയായ വിക്കറ്റുകൾ വീണ് അഞ്ചിന് നൂറ്റിയേഴ് എന്ന നിലയിലെത്തി.പിന്നീട് മധ്യനിര ബാറ്റർമാരുടെ ചെറുത്തുനിൽപ്പാണ് ആലപ്പുഴയെ എട്ടിന് 145 എന്ന ഭേദപ്പെട്ട സ്കോറിലേക്ക് എത്തിച്ചത്.

Also read: ദിവസങ്ങള്‍ മാത്രം മതി, കണ്ണിനു ചുറ്റും കറുപ്പു നിറം മാറാന്‍ ഒരെളുപ്പവഴി

മറിപടി ബാറ്റിംഗിനിറങ്ങിയ ട്രിവാൻഡ്രം റോയൽസിന്റെ മുൻനിര ചീട്ടുകൊട്ടാരം പോലെ തകർന്നുവീണു. വിഷ്ണുരാജ്, രോഹൻ പ്രേം, ജോഫിൻ ജോസ് എന്നിവർ സംപൂജ്യരായി കൂടാരം കയറി. ഒരു റൺസിന് മൂന്ന് വിക്കറ്റെന്ന നിലയിലായ ട്രിവാൻഡ്രത്തിന്റെ നാലാം വിക്കറ്റ് പതിനാലാം റൺസിൽ വീണു. അഞ്ചിന് പത്തൊൻപത് എന്ന നിലയിലായ ടീമിനെ അബ്ദുൾ ബാസിത് (31 ബോളിൽ 45), അഖിൽ എം.എസ്. (36 ബോളിൽ 38) എന്നിവരുടെ ചെറുത്ത് നിൽപ്പ് നാണം കെട്ട തോൽവിയിൽ നിന്നും ട്രിവാൻഡ്രത്തെ രക്ഷിച്ചു. ആലപ്പുഴയുടെ ഫായിസ് ഫനൂസും ആനന്ദ് ജോസഫും നാല് വീതം വിക്കറ്റുകൾ നേടി. സ്കോർ: ആലപ്പുഴ റിപ്പിൾസ് 20 ഓവറിൽ എട്ടിന് 145, ട്രിവാൻഡ്രം റോയൽസ് 18.1 ഓവറിൽ 112 ന് ഓൾ ഔട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News