കേരള ക്രിക്കറ്റ് ലീഗ്: ടീമുകളെ പ്രഖ്യാപിച്ചു

കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെസിഎ) സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിലെ ടീമുകളുടെ പേരുകളും ജില്ലകളും പ്രഖ്യാപിച്ചു. ചലച്ചിത്ര സംവിധായകന്‍ പ്രിയദര്‍ശനും ജോസ് തോമസ് പട്ടാറയും ചേര്‍ന്നുള്ള കണ്‍സോര്‍ഷ്യം തിരുവനന്തപുരം ജില്ലയുടേയും (ട്രിവാന്‍ഡ്രം റോയല്‍സ്) ചലച്ചിത്ര നിര്‍മാതാവും സംവിധായകനുമായ സോഹന്‍ റോയിയുടെ ഏരീസ് ഗ്രൂപ്പ് കൊല്ലം ജില്ലയുടേയും (ഏരീസ് കൊല്ലം സെയ്ലേഴ്‌സ്) കണ്‍സോള്‍ ഷിപ്പിംഗ് സര്‍വീസസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ആലപ്പുഴ ജില്ലയുടേയും (ആലപ്പി റിപ്പിള്‍സ്) എനിഗ്മാറ്റിക് സ്‌മൈല്‍ റിവാര്‍ഡ്‌സ് എറണാകുളം ജില്ലയുടേയും (കൊച്ചി ബ്ലൂ ടൈഗേഴ്‌സ്) ഫൈനസ് മാര്‍ക്കറ്റ് ലിങ്ക് പ്രൈവറ്റ് ലിമിറ്റഡ് തൃശ്ശൂര്‍ ജില്ലയുടേയും (തൃശൂര്‍ ടൈറ്റന്‍സ്) ഇകെകെ ഇന്‍ഫ്രാസ്‌ട്രെക്ചര്‍ ലിമിറ്റഡ് കോഴിക്കോട് ജില്ലയുടേയും (കാലിക്കട്ട് ഗ്ലോബ്‌സ്റ്റേഴ്‌സ്) ടീമിന്റെ ഫ്രാഞ്ചൈസികളാകും.

ALSO READ: കേരളത്തെ ഒരുരീതിയിലും മുന്നോട്ട് പോകാന്‍ അനുവദിക്കാത്ത കേന്ദ്രം സംസ്ഥാനത്തിനെതിരെ നുണപറയാന്‍ നാവ് വാടകയ്ക്കെ‌ടുക്കാന്‍ നടക്കുകയാണ്: ഡോ. തോമസ് ഐസക്

ALSO READ: കേരളത്തിന് ലഭിക്കുന്ന നികുതി വിഹിതത്തില്‍ കേന്ദ്രത്തിന്റേത് കടുത്ത അസമത്വം; ഡോ. ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിലൂടെ പുറത്തായത് സംസ്ഥാനത്തോടുള്ള അവഗണന

കഴിഞ്ഞദിവസം നടന്ന ഫ്രാഞ്ചൈസികളുടെ മീറ്റിംഗിലാണ് ഓരോരുത്തര്‍ക്കുമുള്ള ടീമുകളുടെ ജില്ലകളും പേരുകളും തീരുമാനിച്ചത്.

ALSO READ: മാനസികാരോഗ്യം ഉറപ്പാക്കാന്‍ മൊബൈല്‍ മെന്റല്‍ ഹെല്‍ത്ത് യൂണിറ്റ് സജ്ജം: മന്ത്രി വീണാ ജോര്‍ജ്

പി.എ. അബ്ദുള്‍ ബാസിത് ട്രിവാന്‍ഡ്രം റോയല്‍സിന്റെയും സച്ചിന്‍ ബേബി ഏരീസ് കൊല്ലം സെയ്ലേഴ്‌സിന്റെയും മുഹമ്മദ് അസറുദ്ദീന്‍ ആലപ്പി റിപ്പിള്‍സിന്റെയും ബേസില്‍ തമ്പി കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെയും വിഷ്ണു വിനോദ് തൃശ്ശൂര്‍ ടൈറ്റന്‍സിന്റെയും റോഹന്‍ എസ് കുന്നമ്മല്‍ കാലിക്കട്ട് ഗ്ലോബ്‌സ്റ്റേഴ്‌സിന്റെയും ഐക്കണ്‍ കളിക്കാരായിരിക്കും.

ALSO READ: കൊടും വളവുകളില്‍ കാറില്‍ അഭ്യാസം, ദൃശ്യങ്ങള്‍ പുറത്ത്; സംഭവം പൊന്മുടിയില്‍

രജിസ്റ്റര്‍ ചെയ്ത കേരളത്തിലെ താരങ്ങളില്‍നിന്ന് ലേലത്തില്‍ പങ്കെടുക്കാനുള്ള കളിക്കാരെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ തെരഞ്ഞെടുക്കും. ഫ്രാഞ്ചൈസി ലഭിച്ച ടീം ഉടമകള്‍ കളിക്കാരുടെ ലേലത്തിലൂടെ ഇവരില്‍നിന്ന് അവരവരുടെ താരങ്ങളെ സ്വന്തമാക്കും. ഓഗസ്റ്റ് പത്തിന് തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍വച്ചാണ് കളിക്കാരുടെ ലേലം നടക്കുക.

ALSO READ: സൂപ്പര്‍ സ്റ്റാര്‍…ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്ര ഫൈനലിലേക്ക്

സ്റ്റാര്‍ സ്‌പോര്‍ട്‌സ് ത്രീയിലും ഒടിടി പ്ലാറ്റ്‌ഫോമായ ഫാന്‍ കോഡിലും ലേലം തല്‍സമയം സംപ്രേഷണം ചെയ്യും. സെപ്റ്റംബര്‍ രണ്ടു മുതല്‍ 19 വരെ തിരുവനന്തപുരത്ത് ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലെ സ്‌പോര്‍ട്‌സ് ഹബ്ബിലാണ് മല്‍സരങ്ങള്‍ നടക്കുക. നടന്‍ മോഹന്‍ലാലാണ് കേരള ക്രിക്കറ്റ് ലീഗിന്റെ ബ്രാന്‍ഡ് അംബാസിഡര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here