തെരഞ്ഞെടുപ്പിൽ ജാതീയമായി ഭിന്നിപ്പുണ്ടാക്കാനാണ് മാത്യു കുഴൽനാടൻ ശ്രമിക്കുന്നതെന്ന് കേരള ദളിത് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻ്റ് പി രാമഭദ്രൻ. പട്ടികജാതിക്കാരെ തമ്മിലടിപ്പിക്കാൻ നോക്കുകയാണ് മാത്യൂ കുഴൽനാടനെന്നും അദ്ദേഹം പറഞ്ഞു.
ചരിത്ര ബോധമില്ലാതെ ചിലയാളുകൾ കോൺഗ്രസിൻ്റെ നേതൃത്വത്തിൽ വന്ന് പട്ടികജാതി പട്ടിക വർഗ വിഭാഗക്കാരെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണ്. പട്ടികജാതി പട്ടിക വർഗ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി ഒ ആർ കേളുവിനെ താഴ്ത്തി കെട്ടാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Also Read: മുനമ്പം പ്രശ്നം സെൻസിറ്റീവാക്കുന്നതിൽ ചിലർക്ക് എന്തെങ്കിലും കാര്യം ഉണ്ടാവും; മന്ത്രി വി അബ്ദുറഹ്മാൻ
കെ കരുണാകരൻ ഹരിജന ക്ഷേമ വകുപ്പ് ഏറ്റെടുത്തത് തെറ്റാണെന്ന് പറയാൻ കോൺഗ്രസ് തയ്യാറാണോ എന്നും അദ്ദേഹം ചോദിച്ചു. പിണറായി സർക്കാറിൻ്റെ പട്ടികജാതി പട്ടിക വർഗ്ഗ ക്ഷേമ വികസനത്തെ കുറിച്ച് സംവാദത്തിന് പ്രതിപക്ഷം തയ്യാറുണ്ടോ എന്ന് പി രാമഭദ്രൻ കോൺഗ്രസിനെ വെല്ലുവിളിക്കുകയും ചെയ്തു.
കെ രാധകൃഷ്ണൻ പാർട്ടി നിർദേശം അനുസരിക്കുകയായിരുന്നുവെന്നും അതിനപ്പുറത്തൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. പട്ടിക ജാതിയിൽ നിന്ന് മന്ത്രിയില്ലെന്ന് ചേലക്കരയിൽ മാത്രമാണ് പറയുന്നത് എന്തുകൊണ്ട് വയനാട്ടിൽ ഇത് പറയുന്നില്ലെന്നും പി രാമഭദ്രൻ ചോദിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here