നാലാം തവണയും കേരളത്തിന് നിപ വൈറസിനെ പ്രതിരോധിക്കാൻ സാധിച്ചുവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നിലവില്‍ ചികിത്സയിലുളള 9 കാരന്‍റേതടക്കം രണ്ടുപേരുടെയും പരിശോധനാ ഫലം രണ്ടു തവണ നെഗറ്റീവായതോടെയാണ് കേരളത്തില്‍ നിന്ന് നിപ ഒഴിയുന്നവെന്ന് സ്ഥിരീകരിച്ചത്.
ചികിത്സയിലുള്ള രണ്ട് പേരും ഇന്ന് ആശുപത്രി വിടും. 9 വയസ്സുകാരൻ 6 ദിവസം വെൻ്റിലേറ്ററിൽ
അതീവ ഗുരുതര നിലയിലായിരുന്നു. നിപ രോഗി വെൻ്റിലേറ്ററിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചെത്തുന്നത് ആദ്യം. കൂട്ടായ പ്രവർത്തനത്തിൻ്റെ ഫലം മൂലമാണ് വൈറസിനെ തുരത്താന്‍ കഴിഞ്ഞതെന്നും മന്ത്രി പറഞ്ഞു.
ആദ്യം മരിച്ച മരുതോങ്കര സ്വദേശി മുഹമ്മദലിയുടെ മകൻ, ഭാര്യാ സഹോദരൻ എന്നിവരാണ് രോഗമുക്തരായത്. വെൻ്റിലേറ്ററിലായ 9 വയസ്സുകാരൻ 2 ആഴ്ചത്തെ ചികിത്സയ്ക്ക് ശേഷമാണ് ജീവിതത്തിലേക്ക് തിരികെയെത്തിയത്.
ALSO READ: വയനാട് മാവോയിസ്റ്റ് ആക്രമണം; നാലുപേരെ പൊലീസ് തിരിച്ചറിഞ്ഞു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here