മുല്ലപ്പെരിയാർ അണക്കെട്ടിന്റെ മേൽനോട്ട സമിതി യോഗം; പരിശോധന വേഗത്തിലാക്കണമെന്ന ആവശ്യമുന്നയിച്ച് കേരളം

മുല്ലപ്പെരിയാർ അണക്കെട്ടിലെ സുരക്ഷാ പരിശോധ വേഗത്തിൽ നടത്തണമെന്ന ആവശ്യം മുമ്പോട്ട് വെച്ച് കേരളം. മുല്ലപ്പെരിയാർ അണക്കെട്ടിൽ സന്ദർശന നടത്തിയ ശേഷം ചേർന്ന മേൽനോട്ട സമിതി യോഗത്തിലാണ് കേരളം ഇക്കാര്യം ഉന്നയിച്ചത്. എന്നാൽ തമിഴ്നാട് ഇതിനെ എതിർത്തു. ബേബിഡാം ബലപ്പെടുത്തിയ ശേഷമേ സുരക്ഷ പരിശോധന നടത്താൻ കഴിയൂ എന്ന് യോഗത്തിൽ തമിഴ്നാട് വ്യക്തമാക്കി. 2011 ലാണ് മുല്ലാപ്പെരിയാർ അണക്കെട്ടിൽ അവസനമായി സുരക്ഷാ പരിശോധന നടത്തിയത്. 2018 ൽ കേരളത്തിൻ്റെ ആവശ്യത്തെ തുടർന്ന് വീണ്ടും സുരക്ഷ പരിശോധന നടത്തണമെന്ന് സുപ്രിം കോടതി വിധിച്ചു.

Also Read: മതപരിവര്‍ത്തനം ആരോപിച്ച് മഹാരാഷ്ട്രയില്‍ മൂന്ന് ക്രൈസ്തവര്‍ക്ക് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ ക്രൂര മര്‍ദനം: വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു

ആറ് വർഷത്തിനപ്പുറം സുരക്ഷ പരിശോധന നടത്താൻ കഴിയാത്ത സാഹചര്യത്തിലാണ്, പരിശോധന ഉടൻ നടത്തണമെന്ന ആവശ്യം മേൽനോട്ടസമിതി യോഗത്തിൽ കേരളം മുമ്പോട്ട് വച്ചത്.എന്നാൽ ഉടൻ പരിശോധന നടത്താൻ കഴിയില്ല എന്ന നിലപാടിലാണ് തമിഴ്നാടുള്ളത്.അണക്കെട്ടിൽ സ്ഥാപിച്ചിരിക്കുന്ന ഉപകരണങ്ങളുടെ ക്ഷമത, ഡാമിൻറെ ചലനം, വികാസം തുടങ്ങി മുഴുവൻ കാര്യങ്ങളും പരിശോധിക്കേണ്ടതുണ്ട്. യോഗത്തിൽ ബേബിഡാം ബലപ്പെടുത്താൻ മരങ്ങൾ മുറിക്കണമെന്ന ആവശ്യം തമിഴ്നാട് ആവർത്തിച്ചു. ഇക്കര്യത്തിൽ വനം വകുപ്പാണ് തീരുമാനം എടുക്കേണ്ടതെന്ന് കേരളം അറിയിച്ചു. വള്ളക്കടവിൽ നിന്നും അണക്കെട്ടിലേക്കുള്ള റോഡ് ടാർ ചെയ്യണമെന്നും തമിഴ് നാട് ആവശ്യം സമിതി തള്ളി.

Also Read: കുവൈറ്റില്‍ താന്‍ ഉറങ്ങിയിരുന്ന അതേ മുറിയില്‍ കഴിഞ്ഞിരുന്ന മകന്‍; സിബിന്റെ വിയോഗം താങ്ങാനാവാതെ പിതാവ്

റോഡ് സഞ്ചാര യോഗ്യമാണെന്ന് സമിതിയുടെ വിലയിരുത്തിൽ. ഇന്നു നടത്തിയ പരിശോധനയുടെ റിപ്പോർട്ട് സുപ്രീം കോടതിക്ക് സമർപ്പിക്കും. അണക്കെട്ടിലെത്തിയ മേൽനോട്ട സമിതി അംഗങ്ങൾ സ്പിൽവേയിലെ മൂന്നു ഷട്ടറുകളും ഉയത്തി പരിശോധിച്ചു.കേന്ദ്ര ജല കമ്മീഷൻ ചീഫ് എൻജിനീയർ രാകേഷ് കശ്യപ് അധ്യക്ഷനായ സമിതിയിൽ കേരളത്തിൽ നിന്നും ജലസേചന വകുപ്പ് സെക്രട്ടറി അശോക് കുമാർ സിംഗ് ചീഫ് എൻജിനീയർ ആർ. പ്രിയേഷ് എന്നിവരും തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി സന്ദീപ് സക്സേന കാവേരി സെൽ ചെയ‍ർമാൻ ആർ സുബ്രഹ്മണ്യൻ എന്നിവരുമാണ് ഡാമിൽ പരിശോധനകൾ നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News