വാരിസ് വരുത്തിയ നഷ്ടം തീർക്കണമെന്നാവശ്യപ്പെട്ട് നടൻ വിജയ്ക്ക് കത്തയച്ച് അഗസ്ത്യ എന്റര്‍ടെയ്ന്‍മെന്റ് ഡിസ്ട്രിബ്യൂട്ടര്‍ റോയ്. സിനിമയുടെ കേരളത്തിലെ വിതരണത്തിലൂടെ തനിക്കുണ്ടായ നഷ്ടം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജൂലൈ 13 ന് റോയ് വിജയ്ക്ക് കത്ത് നൽകിയിരുന്നെന്നാണ് ട്രേഡ് അനലിസ്റ്റായ മനോബാല പറയുന്നത്. ഇത് സംബന്ധിച്ച് എക്‌സിൽ മനോബാല ഒരു കുറിപ്പും പങ്കുവെച്ചിട്ടുണ്ട്.
‘പ്രതീക്ഷിച്ചിരുന്ന കളക്ഷനിൽ നിന്നും 6.83 കോടി മാത്രമാണ് വാരിസിന് നേടാനായത്. 3.6 കോടിയാണ് നിർമ്മാതാവായ ദിൽരാജുവിൽ നിന്ന് റോയിക്ക് കമ്മീഷനായി ലഭിക്കാനുള്ള തുക. അതിൽ 16 ലക്ഷം രൂപ മാത്രമാണ് ലഭിച്ചിട്ടുള്ളത്. 3.44 കോടി രൂപ ഇനിയും കുടിശ്ശികയുണ്ട്. ഈ തുക തിരികെ നൽകണമെന്നാവശ്യപ്പെട്ട് മാസങ്ങളായി നടന്നിട്ടും പണം ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ താങ്കൾ ഇതിൽ ഇടപെട്ട് പരിഹാരം കാണണമെന്ന് വിനീതമായി അപേക്ഷിക്കുന്നു’, എന്നാണ് റോയ് അയച്ച കത്തിൽ പറയുന്നതെന്ന് മനോബാല പറയുന്നു.
അതേസമയം, ഇതേക്കുറിച്ച് മുൻപ് ഒരു അഭിമുഖത്തിലും റോയ് തുറന്നു പറഞ്ഞിട്ടുണ്ടെന്ന് മനോബാല വ്യക്തമാക്കുന്നു. തങ്ങളുടെ കുടുംബം മൂന്ന് തലമുറകളായി സിനിമാ വിതരണവും തിയേറ്റർ വ്യവസായവും നടത്തുന്നവരാണെന്നും, കഴിഞ്ഞ ഏഴ് മാസമായി റീഫണ്ടിനായി വാരിസിന്റെ നിർമ്മാതാവിനെ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ഒരു പ്രയോജനവും കാണാത്തതിനാൽ മറ്റ് വഴിയൊന്നും ഇല്ലാതെ വിജയ്ക്ക് കത്തെഴുതുകയായിരുന്നെന്നും അഭിമുഖത്തിൽ റോയ് വ്യക്തമാക്കിയതായി മനോബാല കുറിച്ചു.
‘നായകന്മാർ പറഞ്ഞാൽ നിർമ്മാതാക്കൾ കേൾക്കും. അദ്ദേഹത്തിന് നഷ്ടം സംഭവിച്ചാലും ചിത്രത്തിലെ നടന്മാർ വാങ്ങിയ പണം തിരികെ നൽകാവുന്നതാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് സൂപ്പർസ്റ്റാർ രജനികാന്ത്. അദ്ദേഹം ഇടപെട്ട് ബാബയ്ക്കും കുസേലനും ‘ലിംഗ’ സിനിമയുടെ പ്രതിഫലത്തിന്റെ ഒരു ഭാഗം തിരികെ നൽകി നഷ്ടം പരിഹരിച്ചിരുന്നു’, എന്നും അഭിമുഖത്തിൽ റോയ് കൂട്ടിച്ചേർത്തതായി മനോബാല വ്യക്തമാക്കുന്നു.
#Varisu Kerala Distributor Roy sends a letter dated 13/07/2023 to Joseph Vijay to compensate the LOSS.
“Varisu film collected only Rs 6.83 crores, not accumulating the expected collection. In this the amount due to me from Dilraju for my commission is Rs ₹3.6 cr.
Out of which… pic.twitter.com/cN0I6IkcH8
— Manobala Vijayabalan (@ManobalaV) August 18, 2023
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here