ഗണപതിയെ മുതലാക്കണം ;ബിജെപിയുടെ വർഗീയ ധ്രുവീകരണം അടുത്ത തെരഞ്ഞെടുപ്പിനെ ലക്ഷ്യമിട്ട്, കേരളത്തിൽ ജനപിന്തുണ കിട്ടില്ല; എം വി ജയരാജൻ

‘ഗണപതി’യെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മുതലാക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രന്റെ വിവാദ പരാമർശത്തിൽ പ്രതികരണവുമായി എം വി ജയരാജൻ. ബിജെപിയുടെ ഈ വർഗീയ ധ്രുവീകരണം 2024 ൽ നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പിനെ ലക്ഷ്യമിട്ടുകൊണ്ട് നടത്തുന്ന പ്രവർത്തനമാണ് എന്ന് ജയരാജൻ പറഞ്ഞു. പക്ഷെ കേരളത്തിൽ ആ വർഗീയ ധ്രുവീകരണത്തിനു ജനപിന്തുണ കിട്ടില്ല എന്നതാണ് യാഥാർഥ്യം എന്ന് ജയരാജൻ പറഞ്ഞു.

ഉറച്ച മതനിരപേക്ഷ നിലപാട് ആണ് കേരളം എക്കാലത്തും ഉയർത്തി പിടിച്ചിട്ടുള്ളത്. അണികളെ അടുത്ത തെരെഞ്ഞെടുപ്പിൽ രാഷ്ട്രീയ പ്രചരണമായി ഗണപതിയെ ഉപയോഗിക്കണമെന്ന് പ്രേരിപ്പിക്കുന്ന ഒന്നാണ് എന്ന് പറയുമ്പോൾ പ്രധാനമന്ത്രിയാണല്ലോ ഗണപതി പ്ലാസ്റ്റിക് സർജറിയിലൂടെ സൃഷ്ടിച്ചതാണെന്ന വിശ്വാസത്തെയും മതത്തെയും വ്രണപ്പെടുത്തിയത്. അങ്ങനെ വിശ്വാസത്തെയും മതത്തെയും വ്രണപ്പെടുത്തിയ പ്രധാനമന്ത്രിയുടെ വാക്കുകൾ 2014 ഒക്ടോബർ 15 നു രാജ്യമാകെ കേട്ടത്.
ഇപ്പോഴും സൈബർ മേഖലയിലൂടെ കേൾക്കാനും ചാനലിലൂടെ കാണാനും കഴിയും എന്ന ഒരു സാഹചര്യം ഉള്ളപ്പോൾ ഇദ്ദേഹത്തിന്റെ ഗണപതിയെ വോട്ടാക്കി മാറ്റാനുള്ള നീക്കവും അധ്വാനവും വിലപ്പോകില്ല എന്നും ജയരാജൻ വ്യക്തമാക്കി.

also read: ഗോവിന്ദന്‍ സ്പീക്കറെ തിരുത്തണമെന്ന് കെ സുധാകരന്‍

മുൻപ് ശബരിമലയെ വോട്ടാക്കി മാറ്റാനുള്ള ശ്രമം ബിജെപിക്ക് നടന്നില്ല എന്നത് സുരേന്ദ്രന്റെ 2 മണ്ഡലത്തിലെ പരാജയം വ്യക്തമാക്കിയതാണ്. ബിജെപിക്ക് ഇത് കൊണ്ട് നേട്ടമുണ്ടാകില്ല. പക്ഷെ കോൺഗ്രസിന്റെ ഇടതുപക്ഷത്തെ കുറ്റപ്പെടുത്തുന്ന നിലപാട് ആർ എസ് എസിന്റെ കൂടെനിൽക്കുന്നു എന്നതിന് തെളിവാണ്. ഏകസിവിൽ കോഡ് പ്രശ്നത്തിലും ഷംസീറിനെതിരായ പ്രശ്നത്തിലും കോൺഗ്രെസ്സ്കാർ ബിജെപിയെ പിന്തുണച്ചുള്ള പ്രതികരണങ്ങൾ ആണ് പറഞ്ഞത് എന്നും ജയരാജൻ ആരോപിച്ചു .

also read: ‘മിത്ത്’ വിവാദം: തുടർ പ്രക്ഷോഭത്തിന് എൻ എസ് എസ്

സയൻസ് ടെമ്പർ എന്ന വാക്ക് 1946 ൽ ആദ്യമായി ജവഹർലാൽ നെഹ്രുവാണ് പറഞ്ഞത്. ആ നെഹ്‌റുവിന്റെ ഇന്നത്തെ അണികൾ നെഹ്‌റുവിനെ തള്ളി പറഞ്ഞുകൊണ്ടാണ് ആർ എസ് എസിന്റെ കൂടെ നില്കുന്നത് .അത് മതനിരപക്ഷേതരായ കോൺഗ്രെസ്സുകാർ തിരിച്ചറിയും. ശ്രീനാരായണ ഗുരുവിന്റെ സന്ദേശം ഉയർത്തിപ്പിടിക്കുന്ന ജീവിതത്തിൽ ഉടനീളം നടപ്പാക്കാൻ ശ്രമിക്കുന്ന മലയാളികളിക്കിടയിൽ ഇത് വിലപ്പോകില്ല എന്നും ജയരാജൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News